സ്റ്റേജ് ഷോയ്ക്കിടെ നര്‍ത്തകിയെ കാണികൾക്കിടയിലേക്ക് വലിച്ചെറിഞ്ഞ് ഭോജ്‍പുരി ഗായകൻ; വീഡിയോ, അന്വേഷണം

വീഡിയോ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Update: 2026-03-16 03:17 GMT

പറ്റ്ന: ബിഹാറിൽ ലൈവ് ഷോയ്ക്കിടെ ഭോജ്പുരി ഗായകൻ ധനഞ്ജയ് ശർമ സ്റ്റേജിലുണ്ടായിരുന്ന നര്‍ത്തകിയെ കാണികൾക്കിടയിലേക്ക് വലിച്ചെറിഞ്ഞ സംഭവം വലിയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. വീഡിയോ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്റ്റേജ് ഷോയ്ക്കിടെ നൃത്തം ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയെ ധനഞ്ജയ് ശർമ പെട്ടെന്ന് എടുത്ത് കാണികൾക്കിടയിലേക്ക് എറിയുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ വിമർശനം ഉയർന്നു. കലാകാരിയോടുള്ള തികഞ്ഞ അനാദരവാണിതെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും പലരും അഭിപ്രായപ്പെട്ടു.എന്നാണ് സംഭവം നടന്നതെന്നോ ബിഹാറിൽ എവിടെയാണെന്നോ വ്യക്തമല്ല. വൈറലായ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ബിഹാർ പോലീസ്, വിഷയം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ മുസാഫർപൂർ പൊലീസിന് നിർദേശം നൽകി. ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Advertising
Advertising

കലാകാരിയുടെ സുരക്ഷയും അന്തസും ലംഘിക്കപ്പെട്ടതിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.ഭോജ്‌പുരി സിനിമ/സംഗീത മേഖലയിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും ഇത്തരം അശ്ലീല-അപമര്യാദ പ്രവണതകളെക്കുറിച്ചും വീണ്ടും വലിയ ചർച്ചകൾക്ക് ഈ സംഭവം വഴിതെളിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News