ഡല്‍ഹി മദ്യനയ കേസ്; സുപ്രിംകോടതിയെ സമീപിച്ച് അരവിന്ദ് കെജരിവാള്‍

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ്മയെ കേസില്‍ നിന്ന് മാറ്റണമെന്ന് ആവശ്യം

Update: 2026-03-15 14:39 GMT

ന്യൂ‍ഡൽഹി: ഡല്‍ഹി മദ്യനയ അഴിമതി കേസിൽ സുപ്രിംകോടതിയെ സമീപിച്ച് അരവിന്ദ് കെജരിവാള്‍. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ്മയെ കേസില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് ശര്‍മ്മ, നടപടികള്‍ നിഷ്പക്ഷമായി നടത്താനിടയില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കി. അരവിന്ദ് കെജരിവാളിന്റെ അപേക്ഷ നേരത്തെ ഹൈക്കോടതി ചീഫ് ജെസ്റ്റിസ് തള്ളിയിരുന്നു.

സ്വരണ കാന്ത ശർമ്മയിൽ നിന്ന് മറ്റൊരു ജഡ്ജിയിലേക്ക് കേസ് മാറ്റണമെന്ന അരവിന്ദ് കെജ്‌രിവാളിന്റ അഭ്യർത്ഥന ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ നിരസിച്ചിരുന്നു.

സുപ്രിംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ, കേസിൻ്റെ നടപടികൾ ജസ്റ്റിസ് ശർമ്മ നിഷ്പക്ഷമായി നടത്താനിടയില്ലെന്ന ആശങ്കയുണ്ടെന്ന് കെജ്‌രിവാൾ പറയുന്നു. സിബിഐയുടെ റിവിഷൻ ഹരജി കേൾക്കുന്നതിന്റെ തുടക്കത്തിൽ തന്നെ, വിചാരണ കോടതിയുടെ വിശദമായ ഉത്തരവ് 'തെറ്റായിരുന്നു' എന്ന പ്രഥമദൃഷ്ട്യായുള്ള നിരീക്ഷണങ്ങൾ ജസ്റ്റിസ് ശർമ്മ രേഖപ്പെടുത്തിയിരുന്നതായും, മറുവശത്തിന് വാദം കേൾക്കാൻ അവസരം നൽകാതിരുന്നതായും വിമർശിച്ചു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News