പെട്രോളും ഡീസലും വലിയ ക്യാനുകളിൽ വിൽക്കരുത്; ലംഘിച്ചാൽ കർശന നടപടിയെന്ന് കേന്ദ്രം

ഇന്ധനക്ഷാമവുമായി ബന്ധപ്പെട്ട് ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു

Update: 2026-03-14 12:48 GMT

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായതോടെ കര്‍ശന മുന്നറിയിപ്പുമായി കേന്ദ്രം. പെട്രോളും ഡീസലും കണ്ടെയ്‌നറുകളില്‍ വാങ്ങരുതെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശം. ഹോര്‍മുസ് കടലിടുക്ക് വഴി കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തുമെന്നും വിദേശകാര്യ മന്ത്രാലായം വ്യക്തമാക്കി. ഇന്ധനക്ഷാമവുമായി ബന്ധപ്പെട്ട് ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു

സംസ്ഥാനത്തെ ഇന്ധന ക്ഷാമത്തിലെ പ്രതിസന്ധികള്‍ക്കിടെയാണ് പുതിയ നിര്‍ദേശം. പെട്രോളും ഡീസലും കണ്ടെയ്‌നറുകളില്‍ വാങ്ങരുതെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തില്‍ ഇന്ധനം വിതരണം ചെയ്യുന്ന പമ്പുകള്‍ക്കെതിരെ ലൈസന്‍സ് റദ്ധാക്കുന്നതുള്‍പ്പടെ കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Advertising
Advertising

സംസ്ഥാനങ്ങളിലെ എല്‍പിജി വിതരണം വിലയിരുത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ പൂഴ്ത്തി വെപ്പ് തടയാന്‍ ആവശ്യമായ നടപടികള്‍ ഊര്‍ജിതമാക്കിയതായും പെട്രോളിയം മന്ത്രാലയം ചൂണ്ടിക്കാട്ടി. ഹോര്‍മുസ് കടലിടുക്ക് കടന്ന ഇന്ത്യന്‍ കപ്പലുകള്‍ ഉടന്‍ ഇന്ത്യന്‍ തീരത്തേക്ക് എത്തുമെന്ന് വിദേശകാര്യ മന്ത്രാലായം അറിയിച്ചു. രണ്ട് കപ്പലുകളിലായി 92,700 മെട്രിക് ടണ്‍ എല്‍പിജിയാണ് എത്തുക.Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News