തെരുവുനായ കടിച്ചത് 15 മാസം മുമ്പ്, വാക്സിനെടുത്തിട്ടും രക്ഷയില്ല, ചികിത്സയ്ക്ക് ചെലവായത് 50 ലക്ഷം രൂപ; എട്ട് വയസുകാരന് ദാരുണാന്ത്യം

മൂന്ന് മാസമായി കുട്ടി വെന്റിലേറ്ററിലായിരുന്നു

Update: 2026-03-18 11:39 GMT

ജഗ്തിയാൽ: തരുവ് നായയുടെ കടിയേറ്റ് 15 മാസത്തിലേറെയായി ചികിത്സയിലായിരുന്ന എട്ട് വയസ്സുകാരൻ മരിച്ചു. തെലങ്കാനയിലെ വെൽഗാറ്റൂർ മണ്ഡലിലെ കൊട്ടിലിംഗ്ല ഗ്രാമത്തിലെ മഞ്ചികട്ട്ല മണിതേജയെയാണ് തെരുവുനായ ആക്രമണത്തനിരിയായി മരിച്ചത്.

2024 ഡിസംബറിലാണ് സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ കുട്ടിയെ തെരുവ് നായ ആക്രമിച്ചത്. കഴുത്തിനും തോളിനും പരിക്കേറ്റതിനെ തുടർന്ന് മാതാപിതാക്കൾ ഉടനെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് റാബിസ് വാക്സിനും നൽകി.

എന്നാൽ, സംക്രാന്തി അവധിക്കാലത്ത് മനിതേജയ്ക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കുകയായിരുന്നു. നില വഷളാകുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തതിനെത്തുടർന്ന് ഉടൻ തന്നെ ജഗ്തിയാലിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി, ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് മാസത്തോളമായി കുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. 50 ലക്ഷം രൂപയിലധികം ചെലവഴിച്ച് ചികിത്സ നടത്തിയെങ്കിലും, തിങ്കളാഴ്ച രാത്രി കുട്ടി മരിച്ചു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News