'സമരം ചെയ്യുന്നത് കർഷകരല്ല, പണം ഒഴുകുന്നത് ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നും' തുഷാര്‍ വെള്ളാപ്പള്ളി

സമരം ചെയ്യുന്നത് കർഷകരല്ലെന്നും ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നും പണം ഒഴുക്കിയാണ് സമരം സംഘടിപ്പിക്കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Update: 2021-02-05 10:52 GMT
Advertising

രാജ്യത്തെ കര്‍ഷകമസമരത്തെ തള്ളിപ്പറഞ്ഞ് ബി.ഡി.ജെ.എസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. സമരം ചെയ്യുന്നത് കർഷകരല്ലെന്നും ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നും പണം ഒഴുക്കിയാണ് സമരം സംഘടിപ്പിക്കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ബി.ഡി.ജെ.എസില്‍ നടന്ന പിളര്‍പ്പിനെയും പാര്‍ട്ടി അദ്ധ്യക്ഷനായ തുഷാര്‍ തള്ളിപ്പറഞ്ഞു. ബി.ഡി.ജെ.എസ് പിളർന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും സ്ഥാനമോഹികളായ ഏതാനും പേരാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. അതേമയം ബി.ഡി.ജെ.എസ് യു.ഡി.എഫിലേക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

നിലവില്‍ എന്‍.ഡി.എ മുന്നണിയിലെ സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് തെരഞ്ഞെടുപ്പില്‍ സീറ്റുകൾ വെച്ച് മാറുന്നത് സംബന്ധിച്ച കാര്യങ്ങള്‍ വരും ദിവസങ്ങളിൽ ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇതുരെ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു തുഷാറിന്‍റെ മറുപടി

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയസാധ്യത കറഞ്ഞ സീറ്റുകളാണ് ലഭിച്ചതെന്നും ആ പാളിച്ചയാണ് പരാജയത്തിന്‍റെ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.എൻ.ഡി.പി സ്വതന്ത്ര സംഘടനയാണെന്നും എസ്.എൻ.ഡി.പി.യുടെ പ്രത്യക്ഷ പിന്തുണ ആർക്കുമുണ്ടാകില്ലെന്നും തുഷാര്‍ അഭിപ്രായപ്പെട്ടു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരന്‍ നടത്തിയ ജാതീയ പരാമർശത്തെ തുഷാര്‍ വെള്ളാപ്പള്ളി തള്ളിപ്പറഞ്ഞു. സുധാകരന്‍റെ പരാമർശം ശരിയായില്ലെന്നും ജാതി പറഞ്ഞ് വ്യക്തികളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു തുഷാറിന്‍റെ പ്രതികരണം.

Tags:    

Similar News