മലപ്പുറം കുറ്റിപ്പുറത്ത് പുൽക്കാടുകൾക്ക് തീപിടിച്ച് ഒരാൾ മരിച്ചു

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തിരൂരിൽ നിന്നുള്ള ഫയർഫോഴ്സ് എത്തി തീ അണക്കുന്നതിനിടെയാണ് മൃതദേഹം കണ്ടത്

Update: 2024-05-05 13:27 GMT
Editor : banuisahak | By : Web Desk

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് പുൽക്കാടുകൾക്ക് തീപിടിച്ച് ഒരാൾ മരിച്ചു. മഞ്ചാടിയിൽ പുഴയുടെ ഓരത്തെ പുൽക്കാടുകൾക്കാണ് തീപിടിച്ചത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തിരൂരിൽ നിന്നുള്ള ഫയർഫോഴ്സ് എത്തി തീ അണക്കുന്നതിനിടെയാണ് മൃതദേഹം കണ്ടത്. 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 

തുടർന്ന് കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News