കർഷക സമരത്തിൽ സജീവമാകാൻ കോൺഗ്രസ്; സോണിയ ഇന്ന് മുതിർന്ന നേതാക്കളെ കാണും

കർഷക നിയമങ്ങൾ പൂർണമായി പിൻവലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനില്ലെന്നു കോൺഗ്രസ്

Update: 2021-01-09 06:24 GMT
Advertising

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കളെ കാണും. കർഷക സമരത്തിൽ കൂടുതൽ സജീവമായി പാർട്ടി ഇടപെടുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള എട്ടാം വട്ട ചർച്ചയും ഫലം കാണാതെ പിരിഞ്ഞതിനെ തുടർന്നാണ് പാർട്ടി സജീവമായി സമരത്തിൽ ഇടപെടാൻ തീരുമാനിച്ചത്. പാർട്ടി ജനറൽ സെക്രട്ടറിമാരുമായും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുമായും അവർ വീഡിയോ കോൺഫറൻസിങ് വഴി ചർച്ച നടത്തും.

കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു ദൽഹിയിലെ അതിർത്തികളിൽ ആയിരക്കണക്കിനു കർഷകർ നടത്തന്ന സമരത്തില് ഇടപെടാനുള്ള പുതിയ തന്ത്രങ്ങള് മെനയാനാണ് കൂടിക്കാഴ്ച.

പാർട്ടി ഇതിനോടകം സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടൂണ്ട്. രാജ്യം കണ്ട ഏറ്റവും അഹന്തയൂള്ള പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നൂ സോണിയ വിശേഷിപ്പിച്ചിരുന്നു. കർഷക സമരത്തിൽ കൂടുതൽ സജീവമായി കേന്ദ്രത്തിനെതിരെ സമരമുഖത്ത് നിൽക്കാൻ കോണ്ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കർഷക നിയമങ്ങൾ പൂർണമായി പിൻവലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനില്ലെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞിരുന്നു. കർഷകരും സർക്കാരും തമ്മിലുള്ള അടുത്ത ഘട്ട ചർച്ച ഇനി അടുത്ത വെള്ളിയാഴ്ച്ച നടക്കും.

Tags:    

Similar News