കേരളത്തിലെ നേതാക്കളുമായുള്ള കോൺഗ്രസ് അധ്യക്ഷയുടെ കൂടിക്കാഴ്ച നാളെ

സംസ്ഥാനത്ത് വരുത്തേണ്ട സംഘടന തല മാറ്റങ്ങളെ സംബന്ധിച്ച ചർച്ചകളാണ് നടത്തുക. മുല്ലപ്പള്ളിയെ മാറ്റി തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുക

Update: 2021-01-17 04:00 GMT
Advertising

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലെ നേതാക്കളുമായുള്ള കോൺഗ്രസ് അധ്യക്ഷയുടെ കൂടിക്കാഴ്ച നാളെ നടക്കും. സംസ്ഥാനത്ത് വരുത്തേണ്ട സംഘടന തല മാറ്റങ്ങളെ സംബന്ധിച്ച ചർച്ചകളാണ് നടത്തുക. മുല്ലപ്പള്ളിയെ മാറ്റി തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുക.

അല്ലെങ്കിൽ മുല്ലപ്പള്ളിയെ നിലനിർത്തി. ഡി.സി.സി തലപ്പത്ത് അഴിച്ചുപണി നടത്തുക തുടങ്ങിയ ഫോർമുലകൾ ചർച്ചക്ക് വരുമെന്നാണ് സൂചന. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, മുതിർന്ന നേതാവ് അശോക് ഗെഹലോട്ട് എന്നിവരും ചർച്ചകളിൽ സംബന്ധിക്കും.

Tags:    

Similar News