ഐ.സി.സി റാങ്കിംഗില്‍ നേട്ടം കൊയ്ത് ധോണി, ഷമി, ഭുവി സംഘം

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍‍ലി നയിക്കുന്ന ബാറ്റിംഗ് പട്ടികയിൽ, ഉപനായകൻ രോഹിത്ത് ശർമയാണ് രണ്ടാം സ്ഥാനത്ത്

Update: 2019-02-04 11:27 GMT
Advertising

ന്യൂസിലാൻഡിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആധികാരികമായി സ്വന്തമാക്കിയതിന് പിറകെ, റാംങ്കിംഗിൽ നേട്ടം കൊയ്ത് എം.എസ്. ധോണിയും ഷമിയും ചാഹലും ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സംഘം. അതിനിടെ, ബാറ്റിംഗ്-ബൗളിംഗ് പട്ടികകളില്‍ യഥാക്രമം ക്യാപ്റ്റൻ വിരാട് കോഹ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ലിയും ജസ്പ്രീത് ബൂറയും ഒന്നാം സ്ഥാനം നിലനിർത്തി.

ചെറിയ ഇടവേളക്ക് ശേഷം ടീമിലെത്തിയ ധോണി പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചപ്പോൾ, മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി പട്ടികയില്‍ 17ാം സ്ഥാനത്തെത്തി. ബൗളിംഗിൽ ആറു സ്ഥാനം കയറിയ ഭുവനേശ്വർ കുമാർ 17ലെത്തി. ഒരു സ്ഥാനം കയറിയ ചാഹൽ, ആദ്യ അഞ്ചിൽ കയറിയപ്പോള്‍, 34 സ്ഥാനം മുകളിലേക്ക് കയറിയ പേസർ മുഹമ്മദ് ഷമി 30ാം റാങ്കിലെത്തി. ബൗളിംഗിൽ ബൂറക്ക് പിറകിലായി റാഷിദ് ഖാനാണ് രണ്ടാം സ്ഥാനത്ത്. കിവീസ് താരം ട്രെന്റ് ബൗൾട്ട് മൂന്നും, ഇന്ത്യയുടെ കുൽദീപ് യാദവ് നാലാം സ്ഥാനത്തുമാണുള്ളത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍‍ലി നയിക്കുന്ന ബാറ്റിംഗ് പട്ടികയിൽ, ഉപനായകൻ രോഹിത്ത് ശർമയാണ് രണ്ടാം സ്ഥാനത്ത്. ന്യൂസിലൻഡിന്റെ റോസ് ടെയ്‍ലർ, ഇംഗ്ലീഷ് താരം ജോ റൂട്ട്, പാക് താരം ബാബർ അസം എന്നിവര്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ തുടരുന്നു. ഓൾ റൗണ്ടർമാരിൽ അഫ്ഗാന്റെ റാഷിദ് ഖാനാണ് ഒന്നാമതുള്ളത്.

Tags:    

Similar News