‘തേർഡ് അമ്പയർക്ക് കണ്ണുകാണില്ലേ’; ഹെഡിന്റെ ഔട്ട് അനുവദിക്കാത്തതിൽ പ്രതിഷേധം

Update: 2024-05-02 17:34 GMT
Editor : safvan rashid | By : Sports Desk

ഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിലെ അമ്പയറിങ്ങിനെച്ചൊല്ലി വിവാദം. മത്സരത്തിന്റെ 14.3 ഓവറിൽ സൺറൈസേഴ്സിന്റെ ട്രാവിഡ് ഹെഡിനെ രാജസ്ഥാൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ വിദഗ്ധമായി റൺ ഔട്ടാക്കിയെങ്കിലും അമ്പയർ അനുവദിച്ചില്ല.

ഹെഡിന്റെ ബാറ്റ് ക്രീസിൽ തട്ടിയി​ട്ടില്ലെന്ന് ടി.വി റീ​േപ്ലകളിൽ വ്യക്തമായിരുന്നെങ്കിലും തേർഡ് അമ്പയർ ഔട്ട് നിഷേധിക്കുകയായിരുന്നു.  ഇതിനെതിരെ രാജസ്ഥാൻ പരിശീലകൻ കുമാർ സംഗക്കാര പ്രതിഷേധമറിക്കുകയും ചെയ്തു.

എന്തായാലും ആ വിക്കറ്റ് അത്ര നിർണായകമായില്ല. കാരണം തൊട്ടടുത്ത പന്തിൽ ആവേശ് ഖാന്റെ പന്തിൽ സ്വീപ് ഷോട്ടിന് ശ്രമിച്ച ഹെഡ് ബൗൾഡായി മടങ്ങിയിരുന്നു. കർമഫലം തിരിച്ചടിച്ചു എന്നായിരുന്നു വിക്കറ്റിന് പിന്നാലെ കമേന്ററ്റർ സുനിൽ ഗാവസ്കറുടെ പ്രതികരണം. 44 പന്തിൽ 57 റൺസായിരുന്നു ഹെഡിന്റെ സമ്പാദ്യം. ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് നേടിയത്. 

Advertising
Advertising


 


Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News