കമ്മിൻസ് എത്താൻ വൈകും ഇഷാൻ കിഷൻ സൺറൈസേഴ്‌സ് ക്യാപ്റ്റൻ; അഭിഷേക് വൈസ് ക്യാപ്റ്റൻ

സീസണിലെ തുടക്കത്തിലെ ഏതാനും മത്സരങ്ങൾക്ക് കമ്മിൻസ് ഉണ്ടാകില്ല എന്നാണ് ഔദ്യോഗിക റിപ്പോർട്ട്

Update: 2026-03-18 13:31 GMT
Editor : Harikrishnan S | By : Sports Desk

ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താത്കാലിക ക്യാപ്റ്റനായി ഇഷാൻ കിഷനെ നിയമിച്ചു. പരിക്ക് മൂലം ആസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് എത്താൻ വൈകുമെന്ന സാഹചര്യത്തിലാണ് തീരുമാനം. അഭിഷേക് ശർമയെ വൈസ് ക്യാപ്റ്റനായും നിയമിച്ചു. നിലവിലെ സാഹചര്യത്തിൽ സീസണിലെ തുടക്കത്തിലെ ഏതാനും മത്സരങ്ങൾക്ക് കമ്മിൻസ് ഉണ്ടാകില്ല എന്നാണ് ഔദ്യോഗിക റിപ്പോർട്ട്.

2025 ഡിസംബറിൽ ആഷസിന് മുന്നോടിയായി പരിക്കേറ്റ ആസ്ട്രലിയൻ പേസർ ഇതുവരെയും പൂർണ ഫിറ്റ്നസ്സിലേക്ക് തിരികെയെത്തിയിട്ടില്ല. പരിക്ക് മൂലം ആഷസ് പരമ്പരയും പിന്നാലെ വന്ന ഐസിസി ടി20 ലോകകപ്പും കമ്മിൻസിന് നഷ്ടമായി. കമ്മിൻസിന് കീഴിൽ ആദ്യ സീസണിൽ രണ്ടാം ക്വാളിഫയർ റൗണ്ടുവരേയും, കഴിഞ്ഞ സീസണിൽ പട്ടികയിൽ ആറാം സ്ഥാനത്തും എസ്ആർഎച്ച് ഫിനിഷ് ചെയ്തു.

ഇഷാൻ കിഷന്റെ ക്യാപ്റ്റന്സിലയിലായിരുന്നു കഴിഞ്ഞ വർഷം ജാർഖണ്ഡ് അദ്യമായി സയ്ദ് മുഷ്‌റഖ് അലി ട്രോഫി കിരീടം നേടിയത്. പിന്നാലെ ഇന്ത്യക്കായി ടി20 ലോകകപ്പിലും ഇടങ്കയ്യൻ ബാറ്റസ്മാന്റെ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. അതിന്റെ ബലത്തിലാകും സുറൈസേഴ്‌സ് താത്കാലിക ക്യാപ്റ്റനായി കിഷനെ നിയമിച്ചത്. സഹ ഓപണർ അഭിഷേക് ശർമയെ വൈസ് ക്യാപ്റ്റനായി നിയമിച്ചതായും എസ്ആർഎച്ച് അറിയിച്ചു.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News