നാലോ അഞ്ചോ; തന്റെ വിക്കറ്റ് സാം കരണിന് തന്നെ ഓര്‍മ്മയില്ല 

വാലറ്റക്കാരെ മടക്കിയാണ് കരണ്‍ തന്റെ ഹാട്രിക്ക് കൈവരിച്ചത്. ബാറ്റിങിലും താരം മികവ് കാട്ടി.

Update: 2019-04-02 11:05 GMT
Advertising

ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായ പ്രകടനമാണ് ഇംഗ്ലണ്ട് താരം സാം കരണില്‍ നിന്നുണ്ടായത്. ഈ വര്‍ഷത്തെ ആദ്യ ഐ.പി.എല്‍ ഹാട്രിക്കിനുടമയായ കരണ്‍ നാല് വിക്കറ്റാണ് മത്സരത്തില്‍ നേടിയത്. വാലറ്റക്കാരെ മടക്കിയാണ് കരണ്‍ തന്റെ ഹാട്രിക്ക് സ്വന്തമാക്കിയത്. ബാറ്റിങിലും താരം മികവ് കാട്ടി.

എന്നാല്‍ തന്റെ ഹാട്രിക്കിനെക്കുറിച്ചൊന്നും സാം കരണിന് ഓര്‍മയില്ലെന്ന് തോന്നുന്നു. മത്സരശേഷം സഹതാരം മന്ദീപ് സിങുമായുള്ള ഇന്റര്‍വ്യൂവിനിടെയായിരുന്നു സംഭവം. നിങ്ങള്‍ നാലോ അല്ലെങ്കില്‍ അഞ്ച് വിക്കറ്റുകളാണോ എടുത്തത് എന്ന മന്ദീപിന്റെ ചോദ്യത്തിന് സത്യത്തില്‍ അതെനിക്ക് ഉറപ്പില്ലെന്നായിരുന്നു സാം കരണിന്റെ മറുപടി.

മത്സരത്തില്‍ 2.2 ഓവര്‍ എറിഞ്ഞ കരണ്‍ പതിനൊന്ന് റണ്‍സ് വിട്ടുകൊടുത്താണ് നാല് വിക്കറ്റുകള്‍ വീഴ്ത്തുന്നത്. ഹര്‍ഷല്‍ പട്ടേല്‍, കാഗിസോ റബാദ, സന്ദീപ് ലാച്ചിമന്നെ എന്നിവരെ പുറത്താക്കിയാണ് കരണ്‍ ഹാട്രിക് തികച്ചത്. പഞ്ചാബിന്റെ വിജയത്തിന് ഭീഷണിയായി നിന്നിരുന്ന കോളിന്‍ ഇന്‍ഗ്രാമിനെ മടക്കിയതും കരണ്‍ ആയിരുന്നു. ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനായി ഇറങ്ങിയ കരണ്‍ 10 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സറും അടക്കം 20 റണ്‍സും നേടിയിരുന്നു.

Tags:    

Similar News