അവിടെയും ഇവിടെയും കളിക്കും: മലിങ്ക ഈസ് ബാക്ക്, പക്ഷേ ‘തലവേദന’ രോഹിതിന് 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ചെറിയൊരു ഇടവേള നല്‍കി നാട്ടിലേക്ക് പോയ മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍താരം ലസിത് മലിംഗ തിരിച്ചെത്തി.

Update: 2019-04-10 06:43 GMT
Advertising

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ചെറിയൊരു ഇടവേള നല്‍കി നാട്ടിലേക്ക് പോയ മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍താരം ലസിത് മലിംഗ തിരിച്ചെത്തി. ശ്രീലങ്കയിലെ ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ പോയതായിരുന്നു മലിംഗ. പക്ഷേ മലിംഗയുടെ മടങ്ങിവരവില്‍ 'തലവേദന' നായകന്‍ രോഹിത് ശര്‍മ്മക്കാണ്.

അത്യുഗ്രന്‍ ഫോമിലുള്ള മുംബൈ ബൗളിങ് നിരയില്‍ ആരെ ഒഴിവാക്കും. ആരെ കൊള്ളിക്കും എന്നതിലാണ് തലവേദന. പ്രത്യേകിച്ച് അല്‍സാരി ജോസഫ് കഴിഞ്ഞ മത്സരത്തില്‍ മുംബൈക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതിന്റെ പശ്ചാതലത്തില്‍. 12 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റ് വീഴ്ത്തിയ അല്‍സാരി ജോസഫിനെ പുറത്തിരുത്താന്‍ രോഹിത് തയ്യാറാവില്ലെന്നുറപ്പാണ്. മലിംഗയുടെ പകരക്കാരനായാണ് അല്‍സാരി ജോസഫ് ടീമിലെത്തിയത്.

പിന്നെയുള്ളത് ജസ്പ്രീത് ബുംറയാണ്. ബുംറയെ ഒഴിവാക്കിയാല്‍ അത് മുംബൈയുടെ ആത്മഹത്യപരമായ തീരുമാനമായിരിക്കും. പിന്നെയുള്ളത് ജേസന്‍ ബെഹ്രണ്ടോഫ് ആണ്. ഈ ആസ്‌ട്രേലിയന്‍ ബൗളറും മികച്ച രീതിയിലാണ് പന്തെറിയുന്നത്. ബെഹ്‌റോണ്ടഫിന്റെ സ്വങ് ബൗളിങ് മുംബൈയെ തുണക്കുന്നുണ്ട്. അഞ്ച് മത്സരങ്ങളില്‍ നിന്നായി മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് മുംബൈയുടെ അക്കൗണ്ടിലുള്ളത്.

Tags:    

Similar News