ഒന്നാമതെത്താന്‍ ഇംഗ്ലണ്ട്; പൊരുതാനുറച്ച് അഫ്ഗാന്‍

റാഷിദ് ഖാന്റെ നേതൃത്വത്തിലുള്ള സ്പിന്നര്‍മാരെ ഉപയോഗിച്ച് ഇംഗ്ലണ്ടിനെ തളയ്ക്കുകയാകും അഫ്ഗാന്റെ ലക്ഷ്യം.

Update: 2019-06-18 10:02 GMT
Advertising

ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ജയിച്ചാല്‍ ഇംഗ്ലണ്ട് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തും. അതേ സമയം ഈ ലോകകപ്പിലെ ആദ്യ ജയമാണ് അഫ്ഗാനിസ്താന്റെ ലക്ഷ്യം.

പാകിസ്താനെതിരെ നേരിട്ട അപ്രതീക്ഷിത തോല്‍വി മാറ്റി നിര്‍ത്തിയാല്‍ ആധികാരികമാണ് ഇംഗ്ലണ്ടിന്റെ പ്രകടനം. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങ് നിര, ജോ റൂട്ട് വേരൂന്നിയാല്‍ പിഴുതെറിയാന്‍ ബൌളര്‍മാര്‍ വിയര്‍ക്കും. ഇതിനോടകം രണ്ട് സെഞ്ച്വറി നേടിക്കഴിഞ്ഞു താരം.

ടോപ് ഓര്‍ഡര്‍ ബാറ്റിങ്ങില്‍ ചെറിയ മാറ്റങ്ങള്‍ക്കും ഇംഗ്ലീഷുകാര്‍ മുതിര്‍ന്നേക്കും. പരിക്കുമൂലം കഴിഞ്ഞ മത്സരത്തില്‍ ബാറ്റ് ചെയ്യാതിരുന്ന ജേസണ്‍ റോയ്ക്കും ഇയാന്‍ മോര്‍ഗനും വിശ്രമം അനുവദിച്ച് മുഈനലിക്കും ജെയിംസ് വിന്‍സ്നും അവസരം നല്‍കും. ബെന്‍ സ്റ്റോക്സും ക്രിസ് വോക്സും കറനും അടക്കമുള്ള ഓള്‍റൌണ്ടര്‍മാര്‍ ഫോമിലാണ്. ടീമില്‍ മാറ്റം വരുത്താന്‍ ഇത് ധൈര്യം പകരുന്നു.

മറുവശത്ത് കളിച്ച മത്സരങ്ങളെല്ലാം തോറ്റ അഫ്ഗാനിസ്ഥാന് നഷ്ടപ്പെടാന്‍ ഒന്നുമില്ല. റാഷിദ് ഖാന്റെ നേതൃത്വത്തിലുള്ള സ്പിന്നര്‍മാരെ ഉപയോഗിച്ച് ഇംഗ്ലണ്ടിനെ തളയ്ക്കുകയാകും അവരുടെ ലക്ഷ്യം. അതേസമയം മത്സരം നടക്കുന്ന മാഞ്ചസ്റ്ററില്‍‌ ഇടവിട്ട് മഴ പെയ്യുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Tags:    

Similar News