പോരാളി; കയ്യടിക്കണം വില്യംസണ് 

നായകന്റെ ഉത്തരവാദിത്വം എന്തെന്ന് കാണിച്ചുതരികയായിരുന്നു കെയ്ന്‍ വില്യംസണ്‍.

Update: 2019-06-20 04:55 GMT
Advertising

തോല്‍വിയിലേക്ക് എന്ന് തോന്നിച്ച മത്സരത്തില്‍ നിന്ന് കിവീസിനെ കൈ പിടിച്ചുയര്‍ത്തിയത് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ ആണ്. 138 പന്തില്‍ നിന്നാണ് വില്യംസണ്‍ 106 റണ്‍സെടുത്തത്. നായകന്റെ ഉത്തരവാദിത്വം എന്തെന്ന് കാണിച്ചുതരികയായിരുന്നു കെയ്ന്‍ വില്യംസണ്‍.

80 റണ്‍‌സിനിടെ നാല് വിക്കറ്റ് വീണപ്പോള്‍ കിവികള്‍ പരാജയം മുന്നില്‍ കണ്ടതാണ്. പക്ഷേ പതറാതെ നിന്ന വില്യംസണ്‍ ക്രീസില്‍ നിലയുറപ്പിച്ചു. ജെയിംസ് നിഷാമും ഗ്രാന്‍ഡ് ഹോമും പിന്തുണ നല്‍കിയപ്പോള്‍ ക്യാപ്റ്റന്‍ ഇന്നിംഗ്സിന്റെ ഗിയര്‍മാറ്റി. തുടരെ ബൗണ്ടറികള്‍ പായിച്ച് സെഞ്ച്വ റിയിലേക്ക്. 138 പന്തില്‍9 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു കളിയിലെ താരമായ വില്യംസണിന്റെ ഇന്നിങിസ്.

ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിന് കൂട്ടായി കൊളിന്‍ ഡി ഗ്രാന്‍ഹോം എത്തിയതോടെ കളി മാറുകയായിരുന്നു. പരാജയത്തിലേക്കെന്ന് തോന്നിച്ച നിമിഷങ്ങളില്‍ നിന്ന് കിവികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ന്യൂസിലാന്‍ഡ് 3 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

Tags:    

Similar News