ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ്ങ് തെരഞ്ഞെടുത്തു

ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിയാല്‍ മാത്രമേ പാകിസ്താന് സെമി പ്രവേശനം സാധ്യമാകൂ

Update: 2019-07-05 09:22 GMT
Advertising

ലോകകപ്പ് ക്രിക്കറ്റിലെ നിര്‍ണ്ണായക മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിയാല്‍ മാത്രമേ പാകിസ്താന് സെമി പ്രവേശനം സാധ്യമാകൂ. ആയതിനാല്‍ തന്നെ ടോസ് വളരെയേറെ നിര്‍ണ്ണായകമായിരുന്നു. കഴിഞ്ഞ കളിയിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് പാകിസ്താന്‍ ഇന്ന് കളത്തിലിറങ്ങുന്നത്. ബംഗ്ലാദേശ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. മഹ്മുദുള്ളക്ക് പകരം സബീറും മെഹ്ദി ഹസന് പകരം റുബേലും ടീമില്‍ ഇടം നേടി. ബംഗ്ലാദേശ് നേരത്തെ തന്നെ ടൂര്‍ണ്ണെന്‍റില്‍ നിന്നും പുറത്തായികഴിഞ്ഞു.

പാകിസ്താന്‍റെ സെമി പ്രവേശനം സാധ്യമാകണമെങ്കില്‍ അവരുടെ ജയം ഇങ്ങനെയായിരിക്കണം.

  • 350 റണ്‍സ് സ്കോര്‍ ചെയ്യുകയും 311 റണ്‍സിന്‍റെ വിജയം സ്വന്തമാക്കുകയും വേണം.
  • 400 റണ്‍സ് സ്കോര്‍ ചെയ്യുകയും 316 റണ്‍സിന്‍റെ വിജയം സ്വന്തമാക്കുകയും വേണം.
  • 450 റണ്‍സ് സ്കോര്‍ ചെയ്യുകയും 321 റണ്‍സിന്‍റെ വിജയം സ്വന്തമാക്കുകയും വേണം.

Tags:    

Similar News