നരേൻ- സാള്‍ട്ട് ഷോ; കൊൽക്കത്തക്ക് കൂറ്റൻ സ്‌കോർ

നിശ്ചിത 20 ഓവറിൽ കൊൽക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 261 റൺസെടുത്തു

Update: 2024-04-26 16:08 GMT
Advertising

കൊല്‍ക്കത്ത: ഓപ്പണർമാരായ സുനിൽ നരേന്റെയും ഫിലിപ് സാൾട്ടിന്റേയും വെടിക്കെട്ട് പ്രകടനങ്ങളുടെ മികവിൽ പഞ്ചാബ് കിങ്‌സിനെതിരെ കൂറ്റൻ സ്‌കോർ ഉയർത്തി കൊൽക്കത്ത നൈററ്റ് റൈഡേഴ്‌സ്. നിശ്ചിത 20 ഓവറിൽ കൊൽക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 261 റൺസെടുത്തു. ഫിലിപ് സാൾട്ട് 37 പന്തിൽ 75 റൺസെടുത്തപ്പോൾ നരേൻ 32 പന്തിൽ 71 റൺസെടുത്തു.

നേരത്തേ ടോസ് നേടിയ പഞ്ചാബ് കൊൽക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം മുതൽ തന്നെ ടോപ് ഗിയറിലായ നരേനും സാൾട്ടും ആദ്യ വിക്കറ്റിൽ 138 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 11ാം ഓവറിൽ നരേൻ പുറത്തായി. നാല് സിക്‌സും ഒമ്പത് ഫോറും സഹിതമാണ് നരേൻ 71 റൺസ് അടിച്ചെടുത്തത്.  13ാം ഓവറിൽ സാൾട്ടും പുറത്തായി.

പിന്നീട് ക്രിസിലെത്തിയ വെങ്കിടേഷ് അയ്യറും ആന്ദ്രേ റസലും ശ്രേയസ് അയ്യറും അവസാന ഓവറുകളിൽ തകർത്തടിച്ച് കൊൽക്കത്തയുടെ സ്‌കോർ 200 കടത്തി. വെങ്കിടേഷ് അയ്യർ 39 റൺസെടുത്തപ്പോൾ 24 റൺസായിരുന്നു റസലിന്റെ സമ്പാദ്യം. 10 പന്തിൽ 28 റൺസുമായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഇരുവര്‍ക്കും മികച്ച പിന്തുണ നൽകി. പഞ്ചാബിനായി അര്‍ഷദീപ് സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News