‘ഡ്രസിങ് റൂമില്‍ ധോണിക്കും കുല്‍ദീപിനും തുല്യ സ്ഥാനം’

ജൂനിയർ കളിക്കാരോട് ക്ഷോഭിക്കുന്ന രീതി ടീമിലില്ലെന്നും കോഹ്‍ലി പറഞ്ഞു

Update: 2019-07-24 10:56 GMT
Advertising

ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒടവിൽ ക്യാപ്റ്റൻ കോഹ്‍ലിയുടെ മറുപടി. സൗഹാർദപരവും ടീമിലെ എല്ലാവർക്കും ഇടമുള്ളതുമാണ് ‍ഡ്രസിങ് റൂമിലെ ചുറ്റുപാടുകളെന്ന് കോഹ്‍ലി പറഞ്ഞു. ജൂനിയർ കളിക്കാരോട് ക്ഷോഭിക്കുന്ന രീതികളൊന്നും ടീമിലില്ലെന്നും കോഹ്‍ലി ടെെംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ടീമിലെ ആർക്കും അഭിപ്രായം തുറന്ന് പറയാനുള്ള സ്വാതന്ത്രൃമുണ്ട്. കുൽദീപ് യാദവിനോടും ധോണിയോടും ഒരേ തരത്തിലുള്ള സമീപനമാണുള്ളത്. തീരുമാനങ്ങളെടുക്കുന്ന ഘട്ടത്തിൽ, തനിക്ക് മുൻപ് സംഭവിച്ച തെറ്റുകൾ ടീമിലുള്ളവർക്ക് ചൂണ്ടിക്കാണിച്ച് കൊടുക്കാറുണ്ടെന്നും വിരാട് കോഹ്‍ലി പറഞ്ഞു.

ആഗസ്റ്റ് മൂന്നിന് തുടങ്ങുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിനായാണ് കോഹ്‍ലിക്ക് കീഴിൽ അടുത്തതായി ടീം പുറപ്പെടുന്നത്. ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള രണ്ട് മത്സരങ്ങളാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുക. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും വെസ്റ്റ് ഇൻഡീസ് പര്യടനത്തിന്റെ ഭാഗമായുണ്ട്.

Tags:    

Similar News