ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് ഇത്രയും അപേക്ഷകളോ? 

എന്നാല്‍ നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിക്ക് വെല്ലുവിളിയാകും വിധമുള്ള വലിയ പേരുകളൊന്നും ഇതിലില്ലെന്നാണ് ബാംഗ്ലൂര്‍ മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Update: 2019-08-01 06:03 GMT
Advertising

ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചപ്പോള്‍ എത്തിയത് 2000 അപേക്ഷകള്‍. എന്നാല്‍ നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിക്ക് വെല്ലുവിളിയാകും വിധമുള്ള വലിയ പേരുകളൊന്നും ഇതിലില്ലെന്നാണ് ബാംഗ്ലൂര്‍ മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ട് പ്രകാരം ആസ്‌ട്രേലിയ മുന്‍ ഓള്‍റൗണ്ടര്‍ ടോം മൂഡി, മുന്‍ ന്യൂസിലാന്‍ഡ് താരവും നിലവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് പരിശീലകനുമായ മൈക് ഹെസെന്‍, ഇന്ത്യയില്‍ നിന്ന് റോബിന്‍ സിങ്, ലാല്‍ചന്ദ് രജ്പുത് എന്നിവരും അപേക്ഷിച്ചവരിലുണ്ട്.

മുന്‍ ശ്രീലങ്കന്‍ താരം മഹേള ജയവര്‍ധനക്ക് ആദ്യ ഘട്ടത്തില്‍ താല്‍പര്യമുണ്ടായിരുന്നുവെങ്കിലും അപേക്ഷ അയച്ചിട്ടില്ല. അതേസമയം ഫീല്‍ഡിങ് പരിശീലക സ്ഥാനത്തേക്ക് ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോണ്ട്‌സ് അപേക്ഷ അയച്ചിട്ടുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഈ സ്ഥാനത്തുള്ളവരുടെ കരാര്‍ വിന്‍ഡീസ് പരമ്പര വരെ നീട്ടിയിട്ടുണ്ട്. ലോകകപ്പ് വരെയായിരുന്നു കാലാവധി. മൂന്ന് വീതം ടി20,ഏകദിനം രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരക്കാണ് ഇന്ത്യയും വിന്‍ഡീസുമൊരുങ്ങുന്നത്. ഈ മാസം യുഎസിലാണ് ആദ്യ ടി20.

അതേസമയം നിലവിലെ പരിശീലകന്‍ രവിശാസ്ത്രി തന്നെ തല്‍സ്ഥാനത്ത് തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് കോഹ് ലി വ്യക്തമാക്കിയിരുന്നു. വിന്‍ഡീസ് പരമ്പരക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ തീരുമാനം എന്റെതായിരിക്കില്ലെന്നും കോഹ്ലി വ്യക്തമാക്കിയിരുന്നു. രവിശാസ്ത്രിക്ക് തന്നെ വീണ്ടും അവസരം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.

2015ലാണ് ശാസ്ത്രി ഇന്ത്യയുടെ ടീം ഡയരക്ടര്‍ സ്ഥാനത്ത് എത്തുന്നത്. കുംബ്ലയുടെ പകരക്കാരനായി പിന്നീട് പരിശീലകനാവുകയായിരുന്നു. അവിടം മുതല്‍ കോഹ് ലിയും ശാസ്ത്രിയും തമ്മില്‍ നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്ലി ഒന്നാം സ്ഥാനത്ത് എത്തിയത് ശാസ്ത്രിയുടെ പരിശീലനത്തിന്റെ കൂടി കീഴിലായിരുന്നു.

ये भी पà¥�ें- ‘കോഹ്‌ലിയുമായുള്ള തര്‍ക്കം’: ഒടുവില്‍ രോഹിതിന്റെ മറുപടിയുമെത്തി 

Tags:    

Similar News