ഇന്‍ഡോറില്‍ മായങ്ക് ഷോ; ഇന്ത്യ ശക്തമായ നിലയില്‍

28 ബൗണ്ടറികളും എട്ട് സിക്സറുകളും ചേർന്നതായിരുന്നു മായങ്ക് അഗർവാളിന്റെ ഇന്നിംഗ്സ്.

Update: 2019-11-15 12:11 GMT
Advertising

ഓപ്പണർ മായങ്ക് അഗർവാളിന്റെ ഡബിൾ ഡോസ് ബാറ്റിങ് മികവിൽ, ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാ കടുവകളെ 150 റൺസിന് ചുരുട്ടി കെട്ടിയ ഇന്ത്യ, ആദ്യ ഇന്നിംഗിസിൽ 6 വിക്കറ്റിന് 493 റൺസെന്ന നിലയിൽ രണ്ടാം ദിനത്തെ കളി അവസാനിപ്പിച്ചു. 343 റൺസിന്റെ ലീഡുമായാണ് ഇന്ത്യ ക്രീസ് വിട്ടത്.

86 റൺസിന് ഒരു വിക്കറ്റെന്ന നിലയിൽ രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കമാണ് മായങ്കും (243) ചേതേശ്വർ പൂജാരയും (54) ചേർന്ന് നൽകിയത്. 400 റൺസിന് മേലെയാണ് ഇന്ത്യ ഒറ്റ ദിവസം കൊണ്ട് മാത്രം അടിച്ചു കൂട്ടിയത്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പരയിലും ഇരട്ട ശതകം നേടിയ മായങ്കിന്റെ ബാറ്റില്‍ നിന്ന് 28 ബൗണ്ടറികളും എട്ട് സിക്സറുകളുമാണ് പിറന്നത്.

നായകൻ വിരാട് കോഹ്‍ലി പൂജ്യനായി പുറത്തായി. അജിൻക്യ രഹാനെ 86, വൃധിമാൻ സാഹ 12 എന്നിവരാണ് മറ്റു സ്കോറർമാർ. 60 റൺസുമായി രവീന്ദ്ര ജദേജയും 25 റൺസെടുത്ത് ഉമേഷ് യാദവും പുറത്താകാതെ നിന്നു.

ये भी पà¥�ें- ഇന്ന് ബ്രസീല്‍ - അര്‍ജന്റീന മത്സരം

ബംഗ്ലാദേശിനായി അബു ജായെദ് നാല് വിക്കറ്റ് എടുത്തു. ഇബാദത്ത് ഹെസെയ്ൻ, മെഹ്ദി ഹസൻ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.

Tags:    

Similar News