രഞ്ജി ട്രോഫി; സച്ചിന്‍ ബേബിയെ നായക സ്ഥാനത്ത് നിന്ന് നീക്കി

രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന്ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് സച്ചിന്‍ ബേബിയെ നീക്കി.

Update: 2020-01-22 14:13 GMT
Advertising

രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന്ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് സച്ചിന്‍ ബേബിയെ നീക്കി. ഓള്‍റൗണ്ടര്‍ ജലജ് സക്സേനയാണ് പുതിയ നായകന്‍. ആന്ധ്രയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ സക്‌സേന കേരളത്തെ നയിക്കും. ഓന്‍ഗോളില്‍ ജനുവരി 27 മുതല്‍ 30 വരെയാണ് ആന്ധ്രയ്‌ക്കെതിരേ മത്സരം.

Full View

കഴിഞ്ഞ സീസണില്‍ ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി സെമികളിച്ച കേരളത്തിന് ഇത്തവണ പക്ഷേ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ആറു മത്സരങ്ങളില്‍ നേരിട്ടത് നാല് തോല്‍വികള്‍. ഇതോടെയാണ് സെലക്ഷന്‍ കമ്മിറ്റി പുതിയ പരീക്ഷണത്തിന് തയ്യാറായത്. സിജോമോന്‍ ജോസഫ്, മുഹമ്മദ് അസ്ഹറുദീന്‍ എന്നിവര്‍ ആന്ധ്രയ്‌ക്കെതിരായ മത്സരത്തിനുള്ള ടീമിലില്ല. അതേസമയം പരിക്ക് കാരണം പുറത്തിരുന്ന റോബിന്‍ ഉത്തപ്പയും ബേസില്‍ തമ്പിയും തിരിച്ചെത്തി.

ഇനിയുള്ള മത്സരങ്ങളില്‍ മികച്ച കളി പുറത്തെടുത്തില്ലെങ്കില്‍ എലീറ്റ് എ-ബി ഗ്രൂപ്പില്‍ നിന് കേരളം സി-ഡി ഗ്രൂപ്പിലേക്ക് തരംതാഴ്ത്തപ്പെടും. രഞ്ജി ട്രോഫിയില്‍ കേരളത്തെ ആദ്യമായി സെമിഫൈനലില്‍ എത്തിച്ച ക്യാപ്റ്റനാണ് സച്ചിന്‍ ബേബി. അന്ന് ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് പ്രകടനമായിരുന്നു കേരളത്തിന്റെ രക്ഷക്കെത്തിയിരുന്നത്.

Tags:    

Similar News