ആദ്യദിനം ഇന്ത്യ 5ന് 122; കളി മുടക്കി മഴ

പേസര്‍മാരുടെ പറുദീസയായ വെല്ലിംങ്ടണില്‍ ആദ്യദിനം ബാറ്റിംങിനിറങ്ങാന്‍ നിയോഗിക്കപ്പെട്ട ഇന്ത്യയുടെ മുന്‍നിരയെ തകര്‍ക്കുന്ന പ്രകടനമാണ് കിവീസ് പേസര്‍മാര്‍ നടത്തിയത്.

Update: 2020-02-21 04:11 GMT
Advertising

ന്യൂസിലാന്‍ഡിനെതിരായ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ആദ്യദിനം ഇന്ത്യ 5ന് 122 എന്ന നിലയില്‍ അവസാനിപ്പിച്ചു. 55ഓവര്‍ പൂര്‍ത്തിയായപ്പോഴേക്കും എത്തിയ മഴയാണ് ഇന്ത്യയെ കൂടുതല്‍ നാശനഷ്ടങ്ങളില്‍ നിന്നും രക്ഷിച്ചത്. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ അജിങ്ക്യ രഹാനെയും(38) പന്തു(10)മാണ് ക്രീസില്‍.

ടെസ്റ്റിനിടെ മഴ പെയ്തപ്പോള്‍

പേസര്‍മാരെ കയ്യയച്ചു സഹായിക്കുന്ന വെല്ലിംങ്ടണിലെ പിച്ചില്‍ ആദ്യം ബാറ്റിംങിനിറങ്ങിയ ഇന്ത്യക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. പൃഥ്വി ഷാ(16), മായങ്ക് അഗര്‍വാള്‍(34), പുജാര(11), കോഹ്‌ലി(2), ഹനുമ വിഹാരി(7) എന്നിവരാണ് പുറത്തായത്. തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ മായങ്കിനും രഹാനെക്കും മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. ഇന്ത്യയുടെ അവസാനത്തെ ഔദ്യോഗിക ബാറ്റ്‌സ്മാന്മാര്‍ ക്രീസില്‍ നില്‍ക്കവെയാണ് മഴയെത്തിയത്.

പുജാര, കോഹ്‌ലി, വിഹാരി എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി ജമൈയ്‌സണ്‍ ടെസ്റ്റിലെ അരങ്ങേറ്റവും ഗംഭീരമാക്കി. സൗത്തിയും ബൗള്‍ട്ടും ഓരോ വിക്കറ്റുവീതം നേടി.

Tags:    

Similar News