ഡല്‍ഹിക്ക് മൂന്നാം ജയം നേടാനാകുമോ? സണ്‍റൈസേഴ്സിനെതിരെ 163 റണ്‍സ് വിജയലക്ഷ്യം

കളിച്ച രണ്ടു മത്സരങ്ങളും പരാജയപ്പെട്ട സണ്‍റൈസേഴ്സ് ഹൈദരാബാദ് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. രണ്ട് മത്സരങ്ങളും ജയിച്ച ഡല്‍ഹി ഒന്നാം സ്ഥാനത്താണ്

Update: 2020-09-29 15:57 GMT
Advertising

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 163 വിജയലക്ഷ്യം. തുടക്കത്തില്‍ പതിഞ്ഞ രീതിയില്‍ ബാറ്റിങ് ആരംഭിച്ച സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ട്രാക്കിലായതോടെയാണ് മികച്ച റണ്‍റേറ്റിലേക്ക് എത്തിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ചുകൊണ്ട് തിരിച്ചുവരവ് കെയിന്‍ വില്യംസണ്‍ ഗംഭീരമാക്കിയതോടെ നാല് വിക്കറ്റ് നഷ്ടത്തില്‍ 162 എന്ന സ്കോറിലേക്ക് സണ്‍റൈസേഴ്സ് എത്തുകയായിരുന്നു. ജോണി ബെയര്‍സ്റ്റോ അര്‍ദ്ധ സെഞ്ച്വറി നേടിയെങ്കിലും പതിഞ്ഞ ബാറ്റിങ് ഒരു പരിധി വരെ ഗുണം ചെയ്യാതെ പോയി. ബെയര്‍സ്റ്റോ 48 പന്തുകളിലാണ് 53 റണ്‍സെടുത്തത്.

നായകന്‍ വാര്‍ണര്‍ 33 പന്തുകളില്‍ നിന്നാണ് 45 റണ്‍സെടുത്തത്. അതില്‍ മൂന്ന് ഫോറും രണ്ട് സിക്സറുകളും ഉള്‍പ്പെടുന്നു. കെയിന്‍ വില്യംസണ്‍ 26 പന്തുകളില്‍ നിന്നും 41 റണ്‍സെടുത്തു. അമിത് മിശ്രയാണ് ഡല്‍ഹിയുടെ ബൌളിങ്ങില്‍ നെടും തൂണായത്. നിര്‍ണായക ഘട്ടത്തില്‍ രണ്ട് വിക്കറ്റുകളെടുത്ത് ഡല്‍ഹിക്ക് കളി തിരിച്ചുപിടിച്ചുകൊടുക്കാന്‍ മിശ്രക്കായി. നാല് ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്തുകൊണ്ടാണ് മിശ്രയുടെ രണ്ട് വിക്കറ്റ് പ്രകടനം. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് റബാദയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. കളിച്ച രണ്ടു മത്സരങ്ങളും പരാജയപ്പെട്ട സണ്‍റൈസേഴ്സ് ഹൈദരാബാദ് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. രണ്ട് മത്സരങ്ങളും ജയിച്ച ഡല്‍ഹി ഒന്നാം സ്ഥാനത്താണ്.

Tags:    

Similar News