ബി.ജെ.പിക്ക് വഴിയൊരുക്കാനുള്ള ദാസ്യവേലയാണ് സി.പി.എം ചെയ്യുന്നത്: ഇ.ടി മുഹമ്മദ് ബഷീർ
യു.ഡി.എഫ്, വെൽഫയർ പാർട്ടിയുമായി പരസ്യധാരണയാണുണ്ടാക്കിയതെങ്കിൽ സി.പി.എം, എസ്.ഡി.പി.ഐയുമായി രഹസ്യധാരണയുണ്ടാക്കി
Update: 2021-01-03 14:44 GMT
സി.പി.എം ഭൂരിപക്ഷവർഗീയതയെ ശക്തിപ്പെടുത്തുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു ഇ.ടി.
യു.ഡി.എഫ്, വെൽഫയർ പാർട്ടിയുമായി പരസ്യധാരണയാണുണ്ടാക്കിയതെങ്കിൽ സി.പി.എം, എസ്.ഡി.പി.ഐയുമായി രഹസ്യധാരണയുണ്ടാക്കി. സി.പി.എം ബി.ജെ.പിക്ക് വഴിയൊരുക്കാനുള്ള ദാസ്യവേല ചെയ്യുന്നു. ന്യൂനപക്ഷങ്ങളാണ് വർഗീയതയുണ്ടാക്കുന്നതെന്ന് പ്രചരിപ്പിച്ചുകൊണ്ടുള്ള കുടിലതന്ത്രമാണ് സി.പി.എമ്മിന്റെതെന്നും ഇ.ടി കൂട്ടിച്ചേർത്തു.