മെയ് ഒന്ന് മുതൽ വേണാട് എക്സ് പ്രസ് എറണാകുളം സൗത്തിൽ നിർത്തില്ല

മറ്റു സ്റ്റേഷനുകളിൽ ട്രെയിൻ നേരത്തേയെത്തും

Update: 2024-04-27 14:00 GMT

കൊച്ചി: തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്സ്പ്രസ് ​മെയ് ഒന്ന് മുതൽ എറണാകളും സൗത്ത് സ്റ്റേഷനിൽ നിർത്തില്ലെന്ന് റെയിവേ അറിയിച്ചു. സ്റ്റേഷനിൽ നടക്കുന്ന അറ്റകുറ്റപ്പണി കാരണമാണ് താൽക്കാലികമായി സ്റ്റോപ്പ് ഒഴിവാക്കിയത്.

പുതുക്കിയ സമയമനുസരിച്ച് എറണാകുളം ടൗൺ സ്റ്റേഷനിൽ നിന്ന് രാവിലെ 9.55ന് പുറപ്പെടുന്ന ട്രെയിൻ 12.25ന് ഷൊർണൂർ ജംഗ്ഷനിൽ എത്തിച്ചേരും. നിലവിൽ ഷൊർണൂരിൽ എത്തുന്നത് 12.50നാണ്.

വൈകീട്ട് 5.15നാണ് തിരിച്ച് എറണാകുളം ടൗൺ സ്റ്റേഷനിൽ എത്തിച്ചേരുക. രാത്രി പത്തിന് തിരുവനന്തപുരത്ത് എത്തും. എറണാകുളം സൗത്ത് ഒഴിവാക്കുന്നതോടെ 25 മിനിറ്റ് നേരത്തേ ട്രെയിൻ തിരുവനന്തപുരത്ത് എത്തും. ഇതിനനുസരിച്ച് മറ്റു സ്റ്റേഷനുകളിലും ട്രെയിൻ നേരത്തേയെത്തും.

Advertising
Advertising

 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News