തിരുവനന്തപുരത്ത് മൂന്ന് വയസുകാരനുൾപ്പെടെ പത്ത് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

എറണാകുളം എരൂരിൽ ലോറി ഡ്രെെവർക്ക് നേരെയും തെരുവ് നായ ആക്രമണമുണ്ടായി

Update: 2026-02-10 17:00 GMT

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങിൽ തെരുവ് നായ ആക്രമണത്തിൽ പത്ത് പേർക്ക് കടിയേറ്റു. അഞ്ചുതെങ്ങ് ജംഗ്ഷൻ സമീപത്തായാണ് തെരുവ് നായ ആക്രമണം ഉണ്ടായത്.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരനും കടിയേറ്റു. പരിക്കേറ്റവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

എറണാകുളം എരൂരിൽ ലോറി ഡ്രെെവർക്ക് നേരെയും തെരുവ് നായ ആക്രമണമുണ്ടായി. അടിമാലി സ്വദേശിയായ പോൾസൺ എന്നയാൾക്ക് നേരെയാണ് തെരുവ് നായ ആക്രമണം ഉണ്ടായത്.

മലപ്പുറം പൊന്നാനിയിലും മാറഞ്ചേരിയിലും ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഇരുപതോളം പേരെ തെരുവുനായ ആക്രമിച്ചിരുന്നു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News