അന്തേവാസി കൊല ചെയ്യപ്പെട്ട സ്പെഷ്യൽ സ്കൂളിന് സാമൂഹ്യക്ഷേമ വകുപ്പിന്റെ അനുമതിയില്ല; അടച്ചുപൂട്ടാൻ നോട്ടീസ്

കഴിഞ്ഞ ദിവസമാണ് കൊടുങ്ങല്ലൂർ അനു​ഗ്രഹ സ്പെഷ്യൽ സ്കൂൾ അന്തേവാസിയായ ശ്രീനാഥ് കെയർ ടേക്കറുടെ മർദനത്തെ തുടർന്ന് മരിച്ചത്

Update: 2026-04-03 15:30 GMT

തൃശൂർ: കൊടുങ്ങല്ലൂരിൽ അന്തേവാസി കൊലപ്പെട്ട അനു​ഗ്രഹ സ്പെഷ്യൽ സ്കൂൾ അടച്ചുപൂട്ടാൻ ന​ഗരസഭ നോട്ടീസ് നൽകി. സ്ഥാപനത്തിന് സാമൂഹ്യക്ഷേമ വകുപ്പിന്റെ അനുമതിയില്ലെന്ന് കണ്ടെത്തിയതോടെയാണ് സ്റ്റോപ്പ് മെമോ നൽകിയത്. കഴിഞ്ഞ ദിവസമാണ് അന്തേവാസിയായ ശ്രീനാഥ് കെയർ ടേക്കറുടെ മർദനത്തെ തുടർന്ന് മരിച്ചത്.

കൊടുങ്ങല്ലൂർ സ്വദേശിയായ ബോബിയും ഭാര്യയും ചേർന്നാണ് അനു​ഗ്രഹ സ്പെഷ്യൽ സ്കൂൾ നടത്തിയിരുന്നത്. ജനുവരിയിലാണ് ശ്രീനാഥ് ഇവിടെ എത്തുന്നത്. ഏപ്രിൽ രണ്ടിനാണ് ശ്രീനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റിനിടെ ശ്രീനാഥിന്റെ ശരീരത്തിലെ പരിക്കുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നുണ്ട്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News