‘സന്ദേശം കിട്ടി, പക്ഷേ അത് ഞാനല്ല’ 

എന്തെങ്കിലും ചെയ്യണം എന്ന ആള്‍ക്കാരുടെ ആവശ്യം ഇനിയും എനിക്ക് തള്ളിക്കളയാനാവില്ല.

Update: 2018-08-08 11:54 GMT
Advertising

അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഇടമാണ് സമൂഹമാധ്യമങ്ങള്‍. അല്ലെങ്കില്‍ പണി പാളും. ഇവിടെങ്ങളില്‍ അബദ്ധം പറ്റിയവര്‍ നിരവധി. ഈ ഗണത്തിലേക്കാണ് ഇപ്പോള്‍ പുതിയൊരു സംഭവമെത്തുന്നത്. ബോളിവുഡ് നടന്‍ ഇംറാന്‍ ഖാന് ആളുമാറി ലഭിച്ച ഒരു സന്ദേശമാണത്. അയച്ചത് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനാണ്. പക്ഷേ ലഭിച്ചത് ബോളിവുഡ് നടന്‍ ഇംറാന്‍ ഖാനും. നടന്‍ അക്കാര്യം തന്റെ ഇന്‍സ്റ്റ്ഗ്രാം എക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തു. പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെ പുകഴ്ത്തിയുള്ളതായിരുന്നു സന്ദേശം.

ഇംറാന്‍ ഖാന്റെ ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ട് തെരഞ്ഞ ആള്‍ വെരിഫൈഡ് ചിഹ്നവും കണ്ടതോടെ ഉറപ്പിച്ചുകാണും ഇംറാന്‍ ഖാന്‍ തന്നെയെന്ന്. പക്ഷേ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന് ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ടില്ലെന്നത് വേറെക്കാര്യം. ഏതായാലും താരം തനിക്ക് ലഭിച്ച സന്ദേശം ഇന്‍സ്റ്റ്ഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തു. എന്തെങ്കിലും ചെയ്യണം എന്ന ആള്‍ക്കാരുടെ ആവശ്യം ഇനിയും എനിക്ക് തള്ളിക്കളയാനാവില്ല. കുറച്ച് പദ്ധതികളുടെ രൂപരേഖ ഉടനെ തയ്യാറാക്കാം. എല്ലാവരെയും ഞാന്‍ കൃത്യമായി അറിയിച്ചോളാം എന്നായിരുന്നു നടന്‍ ഇംറാന്‍ ഖാന്റെ പോസ്റ്റ്. ഒരു മണിക്കൂറിനകം 5,000 ലൈക്ക്‌സും 100 കമന്റുകളും ഈ പോസ്റ്റിന് ലഭിക്കുകയും ചെയ്തു. രസകരമായ കമന്റുകളായിരുന്നു പലതും.

ഇതില്‍ പലതിനും താരം മറുപടി കൊടുക്കുന്നുമുണ്ട്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മാസം പതിനാലിനാണ് മുന്‍ക്രിക്കറ്ററും പാകിസ്താന്‍ ത്ഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇംറാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. അതുവരെയും അല്ലെങ്കില്‍ ഇംറാന്‍ ഖാന് ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ട് തുടങ്ങുന്നത് വരെയും നടന്‍ ഇംറാന്‍ ഖാന് ഇത്തരം സന്ദേശങ്ങള്‍ക്ക് യാതൊരു കുറവും സംഭവിക്കില്ലെന്നായിരന്നു ഒരു കമന്റ്.

Tags:    

Similar News