ലോർഡ് ഓഫ് ദ റിംഗ്സ്: റിംഗ്സ് ഓഫ് പവർ സീസൺ 2 ടീസർ പുറത്തിറങ്ങി

സീസൺ രണ്ട്, 2024 ആഗസ്ത് 29ന് 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഒന്നിലധികം ഭാഷകളിലായി ആഗോളതലത്തിൽ സ്ട്രീമിംഗ് തുടങ്ങുമെന്ന് പ്രൈം വീഡിയോ അറിയിച്ചു

Update: 2024-05-15 04:55 GMT

ആമസോൺ സ്റ്റുഡിയോയിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദ ലോർഡ് ഓഫ് ദി റിംഗ്സ്: ദി റിംഗ്സ് ഓഫ് പവർ’ (The Lord of the Rings: The Rings of Power) ടെലിവിഷൻ പരമ്പരയുടെ സീസൺ 2 ടീസർ പുറത്തിറങ്ങി. പ്രൈം വീഡിയോയുടെ മുൻനിര ഒറിജിനൽ ഷോകളിൽ ഒന്നായി ഉയർന്നുവന്ന പരമ്പരയുടെ ആദ്യ സീസൺ ശ്രദ്ധേയമായ ആഗോള അംഗീകാരം നേടിയിരുന്നു. ലോകമെമ്പാടും 100 ദശലക്ഷത്തിലധികം ആളുകൾ കാണുകയും ചെയ്ത സീരീസിൻ്റെ ആദ്യ സീസൺ പ്രൈം വീഡിയോയുടെ ഏറ്റവും മികച്ച ഒറിജിനൽ സീരീസുകളിലൊന്നായിരുന്നു.സീസൺ രണ്ട്, 2024 ഓഗസ്റ്റ് 29 വ്യാഴാഴ്ച, 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഒന്നിലധികം ഭാഷകളിലായി ആഗോളതലത്തിൽ സ്ട്രീമിംഗ് തുടങ്ങുമെന്ന് പ്രൈം വീഡിയോ അറിയിച്ചു.

Advertising
Advertising

ലോകത്തിലെ ഏറ്റവും വലിയ ലിറ്റററി വില്ലന്മാരിൽ ഒരാളായ സൗരോണിൻ്റെ റോളിൽ ചാർലി വിക്കേഴ്‌സ് എത്തുന്നു. പുതിയ രൂപത്തിലുള്ള ചാർളി വിക്കേഴ്‌സിൻ്റെ തിരിച്ചുവരവ് ഫീച്ചർ ചെയ്യുന്ന പുതിയ സീസണിന്‍റെ  കീ ആർട്ടും പുറത്തിറക്കി. ട്രെയിലർ കാഴ്ചക്കാരെ ജെ.ആർ.ആര്‍ ടോൾകീൻ്റെ രണ്ടാം യുഗത്തിലേക്കുള്ള ആക്ഷൻ പായ്ക്ക് യാത്രയിലേക്കാണ് കൊണ്ടുപോകുന്നത്. ലോർഡ് ഓഫ് ദ റിംഗ്സ്: ദി റിംഗ്സ് ഓഫ് പവർ സീസൺ രണ്ട്  ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ പ്രൈം വീഡിയോയിൽ ലഭ്യമാകും.

Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News