ചാമ്പ്യന്‍സ് ലീഗ്; നെയ്മറില്ലാതെ  പി.എസ്.ജിയുടെ ആദ്യ ഇലവന്‍

4-3-3 ശൈലി ഉപേക്ഷിക്കാന്‍ കോച്ച് ഒരുക്കമല്ലാത്തതിനാല്‍ ടീമിലെ പഞ്ചനക്ഷത്രങ്ങളില്‍ മൂന്നു പേരെ മാത്രമേ ആദ്യ ഇലവനില്‍ ഉപയോഗിക്കാനാകൂ

Update: 2019-11-26 16:28 GMT
Advertising

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ പോരിനിറങ്ങുന്ന പി.എസ്.ജിക്കായി പരിക്കുമാറി കളത്തിലേക്ക് തിരിച്ചെത്തിയ നെയ്മർ ആദ്യ ഇലവനിലുണ്ടാവില്ലെന്ന് ഇ.എസ്.പി.എൻ എഫ്.സി.യുടെ റിപ്പോർട്ട്.

റയലിന്‍റെ തട്ടകമായ ബെർണബ്യൂവിൽ എവേ മത്സരത്തിനിറങ്ങുന്ന തന്‍റെ ടീമില്‍ എല്ലാ ഫോർവേഡുകളുടേയും പൂര്‍ണ്ണ സുസജ്ജരാണെങ്കിലും നെയ്മറും എഡിൻ‌സൺ കവാനിയും സ്റ്റാര്‍ട്ടിങ് ഇലവനിലുണ്ടാവില്ല. പകരം എംബാപ്പയും ഇക്കാര്‍ഡിയും ഡിമരിയയുമാണ് മുന്നേറ്റ നിരയെ നയിക്കുകയെന്നും പി.എസ്.ജി കോച്ച് തോമസ് തുച്ചൽ അറിയിച്ചു.

താരങ്ങളെ ഇക്കാര്യം ഇതുവരെ അറിയിച്ചിട്ടില്ലെന്നും ഹോട്ടലിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് നടക്കുന്ന ടീം യോഗത്തില്‍ മാത്രമേ ആദ്യ ഇലവനെ സംബന്ധിച്ച സൂചനകള്‍ അംഗങ്ങള്‍ക്ക് നല്‍കുകയൊള്ളുവെന്നും കോച്ച് പറഞ്ഞു.

പരിക്കു കാരണം ഏതാനും ആഴ്ച്ചകള്‍ കളിക്കളത്തില്‍ നിന്നും വിട്ടുനിന്ന നെയ്മര്‍ വെള്ളിയാഴ്ച്ച ലില്ലിക്കെതിരെ നടന്ന ലീഗ് മത്സരത്തിലാണ് തിരിച്ചെത്തിയത്. 2-0ത്തിന് പി.എസ്.ജി വിജയിച്ച മത്സരത്തില്‍ 65മിനുട്ട് മാത്രമാണ് സൂപ്പര്‍ താരം കളത്തിലിറങ്ങിയിരുന്നത്.

തന്‍റെ 4-3-3 ശൈലി ഉപേക്ഷിക്കാന്‍ കോച്ച് ഒരുക്കമല്ലാത്തതിനാല്‍ ടീമിലെ പഞ്ചനക്ഷത്രങ്ങളില്‍ മൂന്നു പേരെ മാത്രമേ ആദ്യ ഇലവനില്‍ ഉപയോഗിക്കാനാകൂ.

നെയ്മറിന്‍റെ അഭാവത്തില്‍ കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ ഡിമരിയയെ ആയിരുന്നു തോമസ് തുച്ചൽ പ്രധാനമായും ആശ്രയിച്ചിരുന്നത്. സീസണിലെ 19 കളികളില്‍ നിന്നായി 9 വീതം ഗോളുകളും അസിസ്റ്റുകളുമാണ് ഡിമരിയയുടെ പേരിലുള്ളത്.

സീസണിന്റെ തുടക്കം മുതൽ രണ്ട് പരിക്കുകളും വൈറസും ബാധയും വലച്ച ഫ്രഞ്ച് ഇന്റർനാഷണൽ എംബപ്പേയും ശാരീരിക ക്ഷമതയില്‍ പിന്നിലാണ്. ബുധനാഴ്ച്ച പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ 90 മിനിറ്റ് മുഴുവൻ കളിക്കാൻ എംബാപ്പക്കും സാധിക്കില്ല

Tags:    

Similar News