കുവൈത്തില്‍ അനധികൃതമായി കഴിയുന്ന ഇന്ത്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് എംബസി

Update: 2018-04-23 16:43 GMT
കുവൈത്തില്‍ അനധികൃതമായി കഴിയുന്ന ഇന്ത്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് എംബസി
Advertising

സമയം പാഴാക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും ഇളവുകാലം കഴിയുന്നതിനു മുൻപ് കുവൈത്ത് വിടണമെന്നും വാർത്താകുറിപ്പിലൂടെ എംബസി അഭ്യർത്ഥിച്ചു

കുവൈത്തിൽ അനധികൃതമായി കഴിയുന്ന മുഴുവൻ ഇന്ത്യക്കാരും പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നു ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു . സമയം പാഴാക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും ഇളവുകാലം കഴിയുന്നതിനു മുൻപ് കുവൈത്ത് വിടണമെന്നും വാർത്താകുറിപ്പിലൂടെ എംബസി അഭ്യർത്ഥിച്ചു .

ജനുവരി 29നു പ്രാബല്യത്തിലായ പൊതുമാപ്പ് അവസാനിക്കാൻ ഒമ്പത് ദിനങ്ങൾ കൂടിയാണ് ബാക്കിയുള്ളത്. ഇനിയൊരു പൊതുമാപ്പ് പ്രതീക്ഷിക്കരുതെന്നും ഇളവ് പ്രയോജനപ്പെടുത്താതെ അനധികൃതമായി രാജ്യത്തു കഴിയുന്നവരോട് ദാക്ഷിണ്യവും കാണിക്കില്ലെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ചു 30000 ത്തോളം ഇന്ത്യക്കാരാണ് അനധികൃതഗണത്തിൽ പെടുന്നത്. പൊതുമാപ്പ് പ്രാബല്യത്തിലായി രണ്ടാഴ്ച പിന്നിട്ടിട്ടും ഇവരിൽ ചെറിയൊരു ശതമാനം മാത്രമാണ് ഈ സാഹചര്യത്തിലാണ് എംബസി പ്രത്യേക വാർത്താക്കുറിപ്പ് ഇറക്കിയത് . പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതിനു മുൻപ് അനധികൃതമായി കഴിയുന്ന മുഴുവൻ ഇന്ത്യക്കാരും കുവൈത്ത് വിടണമെന്ന് എംബസി നിർദേശിച്ചു . തൊഴിൽ വിസയിൽ അഥവാ ആർട്ടിക്കിൾ 18 വിഭാഗത്തിൽ പെടുന്നവരാണെങ്കിലും ഇഖാമകാലാവധി തീർന്നിട്ടുണ്ടെങ്കിൽ തിരിച്ചു പോകുന്നതിനുള്ള നടപടിക്രമങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണം. തൊഴിലുടമയിൽ നിന്ന് പാസ്പോർട്ട് തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചു കാത്തിരിക്കുന്നവരും സമയം പാഴാക്കാതെ എംബസ്സിയിൽ നിന്നു എമർജൻസി സർട്ടിഫിക്കറ്റു സമ്പാദിച്ചു ഈ മാസം 22 നു മുൻപ് നാടുവിടണമെന്നും ഇന്ത്യൻ എംബസി നിർദേശിച്ചു .

Tags:    

Similar News