എസ്എംഎ ബാധിച്ച മൽഖ റൂഹിയുടെ ചികിത്സയ്ക്കായുള്ള ധനസമാഹരണത്തിൽ പങ്കുചേർന്ന് മമ്മൂട്ടിയും

ഖത്തർ ചാരിറ്റി പ്രതിനിധി ഫൈസൽ റാഷിദ് അൽ ഫെഹൈദ മമ്മൂട്ടിയിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി

Update: 2024-05-18 16:48 GMT

ദോഹ: എസ്എംഎ ബാധിച്ച ഖത്തറിലെ പിഞ്ചുബാലിക മൽഖ റൂഹിയുടെ ചികിത്സയ്ക്കായുള്ള ധനസമാഹരണത്തിൽ പങ്കുചേർന്ന് മമ്മൂട്ടിയും ടർബോ സിനിമാ പ്രവർത്തകരും.സിനിമയുടെ പ്രമോഷനായി ഖത്തറിലെത്തിയതായിരുന്നു മമ്മൂട്ടി. അബു സിദ്ര ലുലുമാളിൽ നടന്ന ടർബോ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് മമ്മൂട്ടി ഫണ്ട് കൈമാറിയത്. ഖത്തർ ചാരിറ്റി പ്രതിനിധി ഫൈസൽ റാഷിദ് അൽ ഫെഹൈദ മമ്മൂട്ടിയിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി. നാല് മാസം മാത്രം പ്രായമുള്ള മൽഖ റൂഹിയുടെ ചികിത്സയ്ക്കായി എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രിസാലിന്റെയും നിഹാലയുടെയും മകളായ മൽഖയുടെ ചികിത്സയ്ക്ക് 26 കോടിയോളം രൂപയാണ് വേണ്ടത്. ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ തുക കണ്ടെത്തുന്നതിനുള്ള ഊർജിത ശ്രമത്തിലാണ് ഇന്ത്യൻ സമൂഹം. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വ്യാപകമായ ക്യാമ്പയിൻ തുടരുകയാണ്. ചികിത്സയ്ക്കാവശ്യമായ തുകയുടെ 22 ശതമാനം മാത്രമേ ഇതുവരെ സമാഹരിക്കാനായിട്ടുള്ളൂ.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News