‘മലപ്പുറംകപ്പ് സീസൺ 3'; സാപിൽ എഫ്.സി ജേതാക്കളായി

Update: 2024-05-18 19:41 GMT
Editor : Thameem CP | By : Web Desk

സലാല: കെ.എം.സി.സി. സലാല നാൽപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ല കമ്മിറ്റി ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഗൾഫ് സ്റ്റേഡിയത്തിൽ നടന്ന 'മലപ്പുറം കപ്പ് സീസൺ3' ടൂർണമെന്റിൽ എട്ട് ടീമുകൾ പങ്കെടുത്തു. രണ്ട് വാരാന്ത്യങ്ങളിലായി നടന്ന ടൂർണമെന്റിന്റെ ഫൈനൽ മത്സരം മുൻ ഒമാൻ നാഷണൽ ടീമഗം അബ്ദുല്ല സയീദ് കമൂന കിക്കോഫ് ചെയ്തു. ഹാഷിം കോട്ടക്കൽ,ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷൗക്കത്ത് പുറമണ്ണൂർ, റഹിം , ഷിഹാബ് കാളികാവ്, ഷമീൽ ചേളാരി എന്നിവർ സംബന്ധിച്ചു.

ഫൈനലിൽ എസ്.എഫ്.സി സലാലയെ പരാജയപ്പെടുത്തി സാപിൽ എഫ്.സി വിജയികളായി. ഡാനിഷിനെ മികച്ച കളിക്കാരനായും ഫഹീമിനെ മികച്ച ഗോളിയായും തെരഞ്ഞെടുത്തു. അബ്ദുല്ലയാണ് മികച്ച ഡിഫന്റർ. മുഹമ്മദി, നസീബ്, അക്കു എന്നിവരാണ് കളി നിയന്ത്രിച്ചത്.

വിജയികൾക്ക് സന്തോഷ് കുമാർ (അബു അൽ ദഹബ്), സലാം (ടീ ടൈം), മുഹമ്മദ് ബഷീർ (തക്ൾവിൻ) കൂടാതെ കെഎംസിസി കേന്ദ്ര കമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് വി.പി.അബ്ദുസലാം ഹാജി, ഷബീർ കാലടി, അലി ഹാജി, ജാബിർ ഷരീഫ്,കാസിം കോക്കൂർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

സാപിൽ അക്കാഡമിയുടെ വിദ്യാർത്ഥികളുടെ പ്രദർശന മത്സരവും ഗ്രൗണ്ടിൽ അരങ്ങേറി. മുസ്തഫ ചേമ്പുംപടി, മുജീബ് കുറ്റിപ്പുറം,നാസർ ആലത്തിയൂർ, ശുഹൈബ് മാസ്റ്റർ തുടങ്ങിയവർ നേത്യത്വം നൽകി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News