ഒമാനിൽ റമദാൻ വ്രതാരംഭം ഫെബ്രുവരി 19ന്; ഗോളശാസ്ത്രം അടിസ്ഥാനമാക്കി നേരത്തേ പ്രഖ്യാപിക്കുന്നത് ആദ്യം

ഫെബ്രുവരി 17 ന് ചന്ദ്ര ദർശനം അസാധ്യമണെന്ന് മുഖ്യ ചന്ദ്രനിരീക്ഷണ സമിതി

Update: 2026-02-12 14:40 GMT

മസ്കത്ത്: ഒമാനിൽ റമദാൻ ഒന്ന് ഫെബ്രുവരി 19ന് ആയിരിക്കുമെന്ന് മതകാര്യ മന്ത്രാലയം. ഹിജ്റ 1447 ശഅ്ബാൻ മാസത്തിലെ 29-ആം തീയതി, അഥവാ ഫെബ്രുവരി 17 ന്, ഒമാൻ സുൽത്താനേറ്റിലെ എല്ലാ ഗവർണറേറ്റുകളിലും ചന്ദ്രൻ സൂര്യാസ്തമയത്തിന് മുമ്പോ അതേ സമയത്തോ അസ്തമിക്കുമെന്ന് സ്ഥിരീകരിച്ചു. ഗോളശാസ്ത്രത്തിൻറെ അടിസ്ഥാനത്തിൽ അന്നേദിവസം ചന്ദ്രദർശനം അസാധ്യമണെന്ന് മുഖ്യ ചന്ദ്രനിരീക്ഷണ സമിതി അറിയിച്ചിട്ടുണ്ട്.

അന്നേദിവസം കണ്ണുകൊണ്ട് ചന്ദ്രനെ കാണാൻ സാധിക്കില്ലെന്ന് ജ്യോതിശാസ്ത്ര കണക്കുകൾ വ്യക്തമാക്കുന്ന സാഹചര്യത്തിലും ശാസ്ത്രീയമായ വസ്തുതകൾക്ക് വിരുദ്ധമായ റിപ്പോർട്ടുകൾ സ്വീകരിക്കില്ലെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലുമാണ് ഈ തീരുമാനമെടുത്തതെന്ന് കമ്മിറ്റി വിശദീകരിച്ചു. അതുപ്രകാരം, ഫെബ്രുവരി 18 ന് ശഅ്ബാൻ 30 പൂർത്തിയാകുകയും 19ന് 1447 ഹിജ്റ വർഷം റമദാൻ ഒന്നായി കണക്കാക്കുകയും ​ചെയ്യും.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News