തീവ്രവാദ ബന്ധം; ഹറമിനടുത്ത് വ്യാപക അറസ്റ്റ്

Update: 2018-06-06 06:28 GMT
Editor : Ubaid
തീവ്രവാദ ബന്ധം; ഹറമിനടുത്ത് വ്യാപക അറസ്റ്റ്
Advertising

മക്ക ഹറമിനടുത്തുള്ള അസീസിയയിലാണ് സംഭവം. ഇവിടെയുള്ള താമസ കെട്ടിടങ്ങളില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷ സേന എത്തുകയായിരുന്നു.

മക്ക ഹറമിനടുത്ത് സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ നിരവധി പേരെ കസ്റ്റഡിയിലെടുത്തു. തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ളവരെയാണ് പിടികൂടിയതെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താമസ കേന്ദ്രത്തില്‍ നിന്നും പിടിയിലായവരെ സുരക്ഷാ വിഭാഗം ചോദ്യം ചെയ്യുകയാണ്.

Full View

മക്ക ഹറമിനടുത്തുള്ള അസീസിയയിലാണ് സംഭവം. ഇവിടെയുള്ള താമസ കെട്ടിടങ്ങളില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷ സേന എത്തുകയായിരുന്നു. വെടിവെപ്പോ അത്യാഹിതങ്ങളോ പരിശോധനക്കിടെ ഉണ്ടായിട്ടില്ല. നിരവധി പേര്‍ പിടിയിലായെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്നോ വിശദാംശങ്ങളോ സുരക്ഷാ വിഭാഗം പുറത്ത് വിട്ടിട്ടില്ല. പിടികൂടിയവരില്‍ ചിലരുടെ അറസ്റ്റ രേഖപ്പെടുത്തിയതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റമദാനിലെത്തിയ വിവിധ രാജ്യക്കാരാണ് ഹറമിനടുത്ത താമസ കേന്ദ്രങ്ങളിലുള്ളത്. റമദാനില്‍ കര്‍ശന സുരക്ഷയുണ്ട് ഇരു ഹറമുകളിലും. ഇതിനു പുറമെ രഹസ്യപോലീസിന്റെ സേവനവുമുണ്ട്. മേഖല പൂര്‍ണമായും സുരക്ഷാ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. മുന്‍ വര്‍ഷങ്ങളില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഹറം പരിസരത്ത് പൊലീസുകാരുള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News