ഖത്തരി വ്യവസായികൾക്ക് പിന്തുണയുമായി സൗദി വ്യവസായ മന്ത്രി

സൗദി ഖനനമേഖലയിലെ ഗുണകരമായ വ്യാവസായിക പദ്ധതികൾക്ക് 75ശതമാനം വരെ ധനസഹായം ലഭിക്കും

Update: 2024-05-02 18:20 GMT
Advertising

ദമ്മാം: ഖത്തരി വ്യവസായികൾക്ക് സൗദിയിൽ നിക്ഷേപം നടത്തുന്നതിന് പിന്തുണ നൽകുമെന്ന് സൗദി വ്യവസായ മന്ത്രി. സൗദി ഖനനമേഖലയിലെ ഗുണകരമായ വ്യാവസായിക പദ്ധതികൾക്ക് 75ശതമാനം വരെ ധനസഹായം ലഭ്യമാക്കുമെന്ന് സൗദി ഖനന ധാതുവിഭവശേഷി വകുപ്പ് മന്ത്രി ബന്ദർ അൽഖുറൈയ്ഫ് പറഞ്ഞു. ദോഹയിൽ ഖത്തർ ബിസിനസ്സ്മെൻ അസോസിയേഷൻ സംഘടിപ്പിച്ച പരപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സൗദിയിലെ ഖനന മേഖലയിൽ ലഭ്യമായ പ്രോത്സാഹനങ്ങളും അവസരങ്ങളും ബിസിനസ് പ്രമുഖരുമായുള്ള കൂടികാഴ്ചയിൽ ചർച്ചയായി. 36ഓളം വരുന്ന വ്യാവസായിക നഗരങ്ങളിലുടനീളം ലഭ്യമായ വൈവിധ്യമാർന്ന ധനസഹായ സ്രോതസുകളും, അടിസ്ഥാന സൗകര്യങ്ങളും, ധാതുസമ്പത്തിന്റെ വിവരങ്ങളും മന്ത്രി വിശദീകരിച്ചു.

ാേദേശീയ വ്യവസായ തന്ത്രം സ്വകാര്യ മേഖലയുമായുള്ള ശക്തമായ പങ്കാളിത്തത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. സൗദിക്കകത്ത് വ്യാവസായിക വികസനം നയിക്കുന്നതിൽ സ്വകാര്യമേഖലയുടെ നിർണായക പങ്കും മന്ത്രി എടുത്ത് പറഞ്ഞു.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News