'പരിഭ്രാന്തരാവരുത്, സുരക്ഷ‍ാമുൻകരുതൽ പാലിക്കുക: അൽ ഖർജിൽ ജാ​ഗ്രതാ നിർദേശവുമായി സൗദി സിവിൽ ഡിഫൻസ്

അപകടസ്ഥലങ്ങളിൽ ഫോട്ടോ എടുക്കാനോ വീഡിയോ പകർത്താനോ കൂട്ടം കൂടുന്നതും ഒഴിവാക്കണമെന്നും നിർദേശമുണ്ട്

Update: 2026-03-17 16:11 GMT

റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജിൽ പെട്ടെന്നുണ്ടായേക്കാവുന്ന അപകടസാധ്യത മുന്നിൽക്കണ്ട് നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ഏർലി വാണിങ് വഴി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അടിയന്തര ജാഗ്രതാ നിർദേശം നിൽകി. സുരക്ഷ ഉറപ്പാക്കുന്നതിനായി ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.

പരിഭ്രാന്തരാകാതെ ഔദ്യോഗിക നിർദേശങ്ങൾ പാലിക്കുക, സുരക്ഷിത സ്ഥാനത്തേക്ക് മാറുക, ജനലുകളിൽ നിന്ന് അകന്ന് കെട്ടിടങ്ങൾക്കുള്ളിലോ സുരക്ഷിതമായ മുറികൾക്കുള്ളിലോ ഉടൻ അഭയം തേടുക, അപകടസാധ്യത ഒഴിയുന്നതുവരെ പുറത്തിറങ്ങരുത് ചില്ലുവാതിലുകൾക്കും ജനലുകൾക്കും അരികിൽ നിന്ന് മാറിനിൽക്കുക, എന്നിവയൊക്കെയാണ് നിർദേശങ്ങൾ. അപകടസ്ഥലങ്ങളിൽ ഫോട്ടോ എടുക്കാനോ വീഡിയോ പകർത്താനോ കൂട്ടം കൂടുന്നതും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News