ജിദ്ദ ബസ് ടിക്കറ്റ് നിരക്കിൽ 50% ഇളവ്; മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, വിദ്യാർഥികൾ എന്നിവർക്ക് ആനുകൂല്യം

ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ ഡിസ്‌കൗണ്ട് കാർഡിന് അപേക്ഷിക്കാം

Update: 2026-03-17 08:51 GMT
Editor : Mufeeda | By : Web Desk

ജിദ്ദ: പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജിദ്ദയിലെ ബസ് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ട്രാൻസ്പോർട്ട് കമ്പനി. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് യാത്ര കൂടുതൽ സുഗമമാക്കുന്നതിനും കുറഞ്ഞ ചെലവിൽ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനം. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, വിദ്യാർഥികൾ തുടങ്ങി മൂന്ന് പ്രധാന വിഭാഗങ്ങൾക്കാണ് പകുതി നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുക. ഈ ഇളവ് ലഭിക്കുന്നതിനായി ഗുണഭോക്താക്കൾ കമ്പനിയുടെ ഇലക്ട്രോണിക് സിസ്റ്റം വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Advertising
Advertising

നിശ്ചിത അപേക്ഷാ ഫോം പൂരിപ്പിച്ച്, അർഹത തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ അറ്റാച്ച് ചെയ്യണം. ശേഷം അപേക്ഷകരുടെ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികൾ പരിശോധിച്ച് ഉറപ്പുവരുത്തും. അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ ഡിസ്‌കൗണ്ട് കാർഡ് അനുവദിക്കുകയും ചെയ്യും. ഉപഭോക്താവിന് ലഭിക്കുന്ന ആക്ടിവേഷൻ കോഡ് ഉപയോഗിച്ച് ബന്ധപ്പെട്ട വകുപ്പ് വഴി കാർഡ് പ്രവർത്തനസജ്ജമാക്കാം. കാർഡ് ലഭിക്കുന്നതോടെ ജിദ്ദയിലെ പബ്ലിക് ട്രാൻസ്‌പോർട്ട് ബസുകളിൽ നേരിട്ട് പകുതി നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. നഗരത്തിലെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ആളുകളെ പൊതുഗതാഗതത്തിലേക്ക് ആകർഷിക്കുന്നതിനും ഈ പദ്ധതി സഹായകമാകും.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News