ജീവനക്കാരുടെ ഡാറ്റാ രജിസ്‌ട്രേഷനും അപ്ഡേഷനും ചെയ്തില്ല; സൗദിയിൽ 33 ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ അടപ്പിച്ചു

അടച്ചുപൂട്ടൽ നേരിട്ട 41 സ്ഥാപനങ്ങൾ വേണ്ട നടപടികൾ പൂർത്തിയാക്കി

Update: 2026-03-17 12:22 GMT

റിയാദ്: ജീവനക്കാരുടെ ഡാറ്റാ രജിസ്‌ട്രേഷനും അപ്ഡേഷനും ചെയ്യാത്തതിനെ തുടർന്ന് സൗദി ടൂറിസം മന്ത്രാലയം 33 ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ അടച്ചുപൂട്ടി. സൗദി ടൂറിസം മന്ത്രാലയം ലൈസൻസുള്ള ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളെ തുടർന്നാണ് നടപടി. ജീവനക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യാതിരുന്ന 84 ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്കെതിരെ പരിശോധനയെ തുടർന്ന് അടച്ചുപൂട്ടൽ നടപടിയെടുത്തിരുന്നു. എന്നാൽ ഇതിൽ 41 സ്ഥാപനങ്ങൾ ആവശ്യമായ രജിസ്‌ട്രേഷനും അപ്ഡേറ്റുകളും പൂർത്തിയാക്കി. ഇവ പൂർത്തിയാക്കാതിരുന്ന 33 സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്.

നേരിട്ട് നിയമിതാരായവരും കരാർ വഴി ജോലി ചെയ്യുന്നവരും ഉൾപ്പെടെയുള്ള തൊഴിലാളികളുടെ വിവരങ്ങൾ സ്ഥാപനങ്ങൾ ശരിയായി രേഖപ്പെടുത്തുകയും കാലാനുസൃതമായി അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ടോയെന്നാണ് പരിശോധിച്ചതെന്ന് മന്ത്രാലയം പറഞ്ഞു. വ്യക്തിഗത വിവരങ്ങൾ, യോഗ്യതകൾ, പ്രൊഫഷണൽ എക്‌സ്പീരിയൻസ്, മറ്റ് വിശദാംശങ്ങൾ എന്നിവയാണ് ആവശ്യമായ ഡാറ്റ. ഓരോ മൂന്ന് മാസത്തിലും ഇവ അപ്ഡേറ്റ് ചെയ്യണം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News