മഴ മുന്നറിയിപ്പ്; സൗദിയിൽ പെരുന്നാൾ നമസ്കാരം പള്ളികളിൽ നിർവഹിക്കണമെന്ന് നിർദേശം

വിശ്വാസികളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു

Update: 2026-03-18 08:10 GMT

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, ഈ വർഷത്തെ ഈദുൽ ഫിത്തർ നമസ്കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്താൻ ഇസ്‌ലാമിക കാര്യ മന്ത്രാലയം നിർദേശം നൽകി. വിശ്വാസികളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനം ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ഈദ് ഗാഹുകൾക്ക് അനുമതി ഉണ്ടായിരിക്കില്ല. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മക്ക, റിയാദ് പ്രവിശ്യകളിലെ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും വെള്ളപ്പൊക്കത്തിനും മഞ്ഞുവീഴ്ചക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News