മുന്നറിയിപ്പ് അവഗണിച്ച് വാദികൾ മുറിച്ചുകടന്നു; ഒമാനിൽ ഒരു കൂട്ടം ആളുകൾ അറസ്റ്റിൽ

മഴക്കെടുതി കുറഞ്ഞതോടെ ഒമാനിൽ എമർജൻസി റെസ്പോൺസ് യൂണിറ്റ് പ്രവർത്തനം അവസാനിപ്പിച്ചു

Update: 2024-05-03 09:44 GMT

അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് വാദികൾ മുറിച്ചുകടന്ന ഒരു കൂട്ടം ആളുകൾ ഒമാനിൽ അറസ്റ്റിൽ. ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് മുന്നറിയിപ്പ് അവഗണിച്ചവരെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് എക്‌സിൽ അറിയിച്ചു. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും വ്യക്തമാക്കി.

അതേസമയം, മഴക്കെടുതി കുറഞ്ഞതോടെ ഒമാനിൽ എമർജൻസി റെസ്പോൺസ് യൂണിറ്റ് പ്രവർത്തനം അവസാനിപ്പിച്ചു. ഗവർണറേറ്റുകളിലെ സബ്കമ്മിറ്റികൾ ഉൾപ്പെടെയുള്ള എമർജൻസി റെസ്പോൺസ് യൂണിറ്റുകളുടെ പ്രവർത്തനം അവസാനിപ്പിച്ചതായി നാഷണൽ കമ്മിറ്റി ഫോർ എമർജൻസി സിറ്റുവേഷൻസ് മാനേജ്മെന്റാണ് എക്‌സിൽ അറിയിച്ചത്.

Advertising
Advertising

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News