കുവൈത്ത് കടലിൽ കൊലയാളിതിമിംഗലത്തിന്റെ സാന്നിധ്യം

Update: 2018-06-06 06:42 GMT
Editor : Ubaid
കുവൈത്ത് കടലിൽ കൊലയാളിതിമിംഗലത്തിന്റെ സാന്നിധ്യം
Advertising

മൽസ്യബന്ധനത്തിനും ഉല്ലാസത്തിനും കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് ഡൈവിംഗ് ടീം മുന്നറിയിപ്പ് നൽകി

കുവൈത്ത് കടലിൽ കൊലയാളിതിമിംഗലത്തിന്റെ സാന്നിധ്യമുള്ളതായി റിപ്പോർട്ട്. കുവൈത്ത് ഡൈവിങ്​ ടീം അംഗങ്ങളാണ് രാജ്യത്തിന്റെ സമുദ്ര പരിധിയിൽ 'കൊലയാളി' എന്ന് വിളിക്കപ്പെടുന്ന അപകടകാരിയായ തിമിംഗലങ്ങളെ കണ്ടെത്തിയത്. മൽസ്യബന്ധനത്തിനും ഉല്ലാസത്തിനും കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് ഡൈവിംഗ് ടീം മുന്നറിയിപ്പ് നൽകി.

Orcinus orca എന്ന ശാസ്​ത്രീയ നാമമുള്ള കൊലയാളി തിമിംഗലങ്ങളെ കുവൈത്ത് നേവി ബേസിെനഭിമുഖമായുള്ള തെക്കൻ ജുലൈഅയിൽ പല തവണ കണ്ടതായാണ് റിപ്പോർട്ട് തീര പ്രദേശത്തുനിന്ന് 10 കിലോ മീറ്റർ അകലെയായിരുന്നു 2001ൽ ​ ഇവയെ കണ്ടെത്തിയിരുന്നത്. പിന്നീട് അൽ റക്സ ഏരിയയിലും ഏറ്റവും അവസാനം സാൽമിയക്ക് സമീപമുള്ള സമുദ്ര ഭാഗത്തും മീൻ പിടുത്തക്കാർ തിമിംഗലങ്ങളെ കണ്ടെത്തിയതായാണ് വിവരം. പിരടി ഭാഗത്തുള്ള മൂർച്ചയേറിയ ചിറകുപോലുള്ള തുഴയും വയറിന്റെ ഭാഗത്തൊഴിച്ച് ബാക്കി കടും കറുപ്പ് നിറവുമാണ് ഇവയുടെ പ്രത്യേകത. കടലിലെ മറ്റ് ജന്തുജാലങ്ങൾക്ക് പേടി സ്വപ്നമായ ഇവ മനുഷ്യനും ഭീഷണിയാണ്. അത് കൊണ്ട് തന്നെ കടലിൽ ഉല്ലാസത്തിനും മീൻ പിടുത്തത്തിനും പോകുന്നവർ വേണ്ട ജാഗ്രത കൈകൊള്ളണമെന്ന് ഡൈവിങ്​ ടീം മുന്നറിയിപ്പ് നൽകി.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News