പെട്രോളിയം ഉത്പാദനം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തില്‍ ഖത്തര്‍

Update: 2018-06-06 06:40 GMT
Editor : Jaisy
പെട്രോളിയം ഉത്പാദനം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തില്‍ ഖത്തര്‍
Advertising

അടുത്ത 10 വര്‍ഷത്തിനകം ഊര്‍ജ്ജ ഉത്പാദനം ദിനേന 6.5 ദശലക്ഷം ബാരലായി ഉയര്‍ത്താനാണ് തീരുമാനമെന്ന് ക്യു പി പ്രസിഡന്റും സി ഇ ഒ യുമായ സഅദ് ശരീദ അല്‍ കഅബി അറിയിച്ചു

സൗദി സഖ്യ രാജ്യങ്ങളുടെ ഉപരോധം ഒരു വര്‍ഷം പിന്നിടുമ്പോഴും പെട്രോളിയം ഉത്പാദനം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഖത്തര്‍. അടുത്ത 10 വര്‍ഷത്തിനകം ഊര്‍ജ്ജ ഉത്പാദനം ദിനേന 6.5 ദശലക്ഷം ബാരലായി ഉയര്‍ത്താനാണ് തീരുമാനമെന്ന് ക്യു പി പ്രസിഡന്റും സി ഇ ഒ യുമായ സഅദ് ശരീദ അല്‍ കഅബി അറിയിച്ചു.

അര്‍ജന്റീനയില്‍ നിന്ന് പ്രകൃതി വാതകം ഖനനം ചെയ്‌തെടുക്കുന്നതിനായി ഖത്തര്‍ പെട്രോളിയവും എക്‌സോണ്‍ മൊബൈലും തമ്മിലുള്ള ധാരണ പത്രം കൈമാറുന്ന ചടങ്ങിനിടെയാണ് ഖത്തര്‍ പെട്രോളിയം മേധാവി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത് , ദോഹയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് എക്‌സോണ്‍ മൊബൈലിന്റെ സംരംഭങ്ങളില്‍ 30 ശതമാനം ഓഹരി പങ്കാളിത്തം ക്യു പി സ്വന്തമാക്കിയതായുള്ള ധാരണാ പ്ത്രം കൈമാറിയത്. അടുത്ത വര്‍ഷത്തിനകം ഖത്തര്‍ പെട്രോളിയം വന്‍ തോതില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് .

നിലവില്‍ 4.8 ദശലക്ഷം ബരല്‍ പെട്രോളിയം ഉത്പന്നങ്ങളാണ് ഖത്തര്‍ പെട്രോളിയം ഉത്പാദിപ്പിക്കുന്നത് . ഇത് 2024 ആകുമ്പോഴേക്ക് 30 ശതമാനം കൂടി വര്‍ദ്ധിപ്പിക്കാനാണ് ക്യു പിയുടെ പദ്ധതി . ഇതോടെ വര്‍ഷത്തില്‍ 100 ദശലക്ഷം ടണ്‍ ആയിരിക്കും ഉത്പാദന തോത്. നിലവിലത് 77 ദശലക്ഷം ടണാണ് .ഖത്തറിന് പുറത്തേക്ക് തങ്ങളുടെ പദ്ധതികള്‍ വികസിപ്പിക്കാനാണ് ഉദ്ധേശിക്കുന്നതെന്ന് സുചിപ്പിച്ച ക്യു പി മേധാവി അര്‍ജന്റീനയില്‍ ആദ്യമായാണ് ഖത്തര്‍ പെട്രോളിയം നിക്ഷേപമിറക്കുന്നതെന്ന് പറഞ്ഞു. പ്രകൃതി വാതക കയറ്റുമതിയില്‍ ലോകത്ത് ഖത്തറിനെ ഒന്നാം സ്ഥാനത്ത് തന്നെ നിലനിര്‍ത്തുക തങ്ങളുടെ ബാധ്യതയാണെന്നും ഖത്തര്‍ പെട്രാളിയം മേധാവി വ്യക്തമാക്കി. എക്‌സോണ്‍ മൊബൈല്‍ കോപ്പറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അന്‍ഡ്രൂപി സ്വിഗറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News