കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് മുൻ പ്രിൻസിപ്പൾ സി.പി അയ്യൂബ് കേയിക്ക് ജിദ്ദയിൽ സ്വീകരണം

ഇ.എം.ഇ.എ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഒസീമിയയാണ് സ്വീകരണം നൽകിയത്‌

Update: 2024-05-11 16:37 GMT
Editor : Thameem CP | By : Web Desk

ജിദ്ദ: ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് കൊമേഴ്‌സ് വിഭാഗം പ്രൊഫസറും മുൻ പ്രിൻസിപ്പലുമായ ഡോ: CP അയ്യൂബ് കേയിക്ക് കൊണ്ടോട്ടി EMEA കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഒസീമിയ ജിദ്ദയിൽ സ്വീകരണം നൽകി. EMEA കോളേജിന് 'നാക്ക് അംഗീകാരം' നേടികൊടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഡോ: അയ്യൂബ് തന്റെ ദീർഘകാല അദ്ധ്യാപന കാലത്തെ അനുഭവങ്ങൾ വിദ്ധ്യാർത്ഥികളുമായി പങ്ക് വെച്ചു.

ഗൾഫ് നാടുകളിൽ കഴിയുന്ന മുഴുവൻ EMEA കോളേജ് പൂർവ്വ വിദ്യാർത്ഥികളെയും ഏകോപിപ്പിക്കുന്ന വിവിധ അലൂംനി അസോസിയേഷനുകൾ ആദ്യമായി സ്ഥാപിക്കാൻ നേതൃത്വം നൽകിയത് ഇദ്ദേഹം പ്രിൻസിപ്പാളായി സേവനമനുഷ്ടിക്കുന്ന കാലയളവിലായിരുന്നു. പരിപാടിയിൽ പ്രസിഡണ്ട് ലത്തിഫ് പൊന്നാട് അദ്ധ്യക്ഷതവഹിച്ചു. ജിദ്ദ KMCC സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി VP മുസ്തഫ ഉദ്ഘാടനം ചെയ്തു. KNA ലത്തീഫ്,CT ശിഹാബ്,ലത്തീഫ് KM,മുഷ്താഖ് മധുവായി , നാസിയ മെഹർ ,അബ്ദുള്ള കൊട്ടപ്പുറം,തൗസീഫ് കിളിനാടൻ, അനീഷ് KM ,നംഷീർ എന്നിവർ സംസാരിച്ചു. ലത്തിഫ് പൊന്നാടും CV മെഹബൂബും ചേർന്ന് ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി CV മെഹബൂബ് സ്വാഗതവും ട്രഷറർ മുഹമ്മദ് ഇതാദ് K നന്ദിയും പറഞ്ഞു.

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News