മക്ക ഹറമിൽ മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പാതകൾ

തിരക്കേറിയ സമയങ്ങളിൽ എളുപ്പത്തിൽ പ്രവേശിക്കാനും പുറത്തുകടക്കാനുമാണ് സംവിധാനം

Update: 2025-12-25 08:42 GMT
Editor : razinabdulazeez | By : Web Desk

ജിദ്ദ: മക്ക ഹറമിൽ മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പാതകൾ ഒരുക്കി ഇരുഹറം കാര്യാലയം. തീർഥാടകർക്കും സന്ദർശകർക്കും കൂടുതൽ സുഖകരവും സുരക്ഷിതവുമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. തിരക്കേറിയ സമയങ്ങളിൽ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് എളുപ്പത്തിൽ പ്രവേശിക്കാനും പുറത്തുകടക്കാനും സാധിക്കുന്ന തരത്തിൽ അതീവ ശ്രദ്ധയോടെയാണ് പാതകൾ ക്രമീകരിച്ചിരിക്കുന്നത്. ഹറം പള്ളിയിലുടനീളം സ്ഥാപിച്ചിട്ടുള്ള ഗൈഡൻസ് ബോർഡുകളും ലൊക്കേഷൻ റൂട്ടുകളും കൃത്യമായി ഉപയോഗപ്പെടുത്താൻ അധികൃതർ സന്ദർശകരോട് നിർദേശിച്ചു. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News