സൗദി ദേശീയ ജീവകാരുണ്യ കാമ്പയിൻ; 7 കോടി റിയാൽ ധനസഹായം നൽകി സൗദി ഭരണാധികാരികൾ

ഇഹ്സാൻ പ്ലാറ്റ്ഫോമുകൾ വഴി പ്രവാസികൾക്കും സഹായം കൈമാറാം

Update: 2026-02-21 09:51 GMT
Editor : Mufeeda | By : Web Desk

റിയാദ്: സൗദിയുടെ ഔദ്യോഗിക ജീവകാരുണ്യ പ്ലാറ്റ്ഫോമായ ഇഹ്‌സാൻ വഴി നടപ്പിലാക്കുന്ന ദേശീയ ജീവകാരുണ്യ കാമ്പയിന്റെ ആറാം പതിപ്പിന് 7 കോടി റിയാൽ ധനസഹായം നൽകി സൗദി ഭരണാധികൾ. സൽമാൻ രാജാവ് 4 കോടി റിയാലും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 3 കോടി റിയാലുമാണ് സംഭാവന നൽകിയത്.

ഈ വർഷത്തെ കാമ്പയിൻ റമദാൻ 3നാണ് ഔദ്യോഗികമായി ആരംഭിച്ചത്. പുണ്യമാസമായ റമദാനിൽ സഹായമർഹിക്കുന്നവരിലേക്ക് കാരുണ്യമെത്തിക്കാനും സാമൂഹിക ഐക്യദാർഢ്യം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേരിട്ടുള്ള മേൽനോട്ടത്തിലും പിന്തുണയിലുമാണ് ഇഹ്‌സാൻ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്.

രാജ്യത്തെ ഓരോ പൗരനും പ്രവാസിക്കും വളരെ ലളിതമായും സുതാര്യമായും തങ്ങളുടെ ദാനധർമ്മങ്ങൾ നിർവഹിക്കാൻ ഇതിലൂടെ സാധിക്കും. സ്വകാര്യ-​ഗവൺമെന്റ് സ്ഥാപനങ്ങൾക്കും ehsan.sa എന്ന വെബ്സൈറ്റ് വഴിയോ ഇഹ്സാൻ ആപ്പ്, 8001247000 എന്ന ഏകീകൃത നമ്പർ വഴിയോ സംഭാവനകൾ നൽകാവുന്നതാണ്. കൂടാതെ നിശ്ചിത ബാങ്ക് അക്കൗണ്ടുകൾ വഴിയും സഹായങ്ങൾ കൈമാറാം.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News