കൊടും ചൂടില്‍ ഇരു ഹറമുകളിലേക്ക് യാത്ര; ഉറങ്ങിപ്പോകാതിരിക്കാന്‍ ജാഗ്രതാ നിര്‍ദേശം

Update: 2018-06-17 15:07 GMT
Editor : Ubaid
കൊടും ചൂടില്‍ ഇരു ഹറമുകളിലേക്ക് യാത്ര; ഉറങ്ങിപ്പോകാതിരിക്കാന്‍ ജാഗ്രതാ നിര്‍ദേശം
Advertising

യാത്രക്കിടയില്‍ ഉറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട് അധികൃതര്‍

ആയിരക്കണക്കിന് കുടുംബങ്ങളാണ് റമദാനിലെ അവസാന പത്ത് കണക്കാക്കി ഇരു ഹറമിലേക്കും ഒഴുകുന്നത്. കൊടും ചൂടുള്ള കാലാവസ്ഥയാണ് സൌദിയിലും ഇരു ഹറമുകളിലും. യാത്രക്കിടയില്‍ ഉറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട് അധികൃതര്‍. ലക്ഷോപലക്ഷങ്ങളാണ് ഹറമിലേക്ക് റമദാനില്‍ ഒഴുകുന്നത്. ചൂട് നാല്‍പത് ഡിഗ്രിക്ക് മുകളില്‍.

അവധി കണക്കാക്കി മക്കയിലേക്കും മദീനയിലേക്കും തീര്‍ഥാടകരും വിശ്വാസികളും പുറപ്പെടാറ് വ്യാഴാഴ്ച ഉച്ചയോടെ. വെള്ളിയാഴ്ച മക്കത്തും ശനിയാഴ്ച മദീനയിലും. റിയാദ്, ദമ്മാം താമസക്കാര്‍ ഇതിനിടയില്‍ താണ്ടുന്നത് 1500 കി.മീറ്ററിലേറെ. ശനിയാഴ്ച മടങ്ങിയെത്താന്‍ കണക്കാക്കിയാണിത്. റമദാനിലെ രാത്രി നമസ്കാരവും കഴിഞ്ഞ ഉറങ്ങാന്‍ ലഭിക്കുന്നത് ഇതിനിടയില്‍ രണ്ടോ മൂന്നോ മണിക്കൂറുകള്‍. കൊടും ചൂടിലാണ് നിലവിലെ യാത്രകള്‍. ഇതാണ് മക്ക മദീന അപകടങ്ങളില്‍ ഭൂരിഭാഗത്തിനും കാരണമാകുന്നത്. മതിയായ വിശ്രമെടുക്കാതെയുള്ള യാത്രകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട് അധികൃതരും സാമൂഹ്യ പ്രവര്‍ത്തകരും. 140 കി.മീ വേഗ പരിതിയുള്ള റോഡുകളില്‍ കണ്ണിമ ചിമ്മിയാല്‍ അപകടമുറപ്പാണ്. അപകടം നേരിടാന്‍ സന്നദ്ധ സംഘങ്ങള്‍ സജ്ജമാണ്. എന്നാല്‍ ഉറക്കം കളഞ്ഞ യാത്രകള്‍ ദുരന്തമാകുമെന്ന മുന്നറിയിപ്പ് നല്‍കുന്നുണ്ട് റെഡ് ക്രസന്റും.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News