ഹൂതികളുമായി ചര്‍ച്ചക്ക് തയാറെന്ന് സൌദി

Update: 2018-06-18 06:12 GMT
ഹൂതികളുമായി ചര്‍ച്ചക്ക് തയാറെന്ന് സൌദി
Advertising

ഏറ്റുമുട്ടലുണ്ടായാല്‍ വന്‍ ആള്‍ നാശമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍

യമനില്‍ ഹൂതികളുമായി ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചക്ക് തയാറാണെന്ന് സൌദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന. ചര്‍ച്ചക്കായി ഏറ്റുമുട്ടല്‍ നിര്‍ത്തി വെക്കാനാകില്ലെന്നും സഖ്യസേന പറഞ്ഞു. ഹുദൈദ തുറമുഖത്തിനടുത്ത് ഏറ്റുമുട്ടലിന്റെ വക്കിലാണ് സൈന്യവും വിമതരും. ഹൂതികളുടെ ആയുധ ശേഖരം സഖ്യസേന പിടികൂടി.

യമനിലെ ഹൂതി നിയന്ത്രത മേഖലകളില്‍ നിരവധിയെണ്ണം മോചിപ്പിച്ചിരുന്നു സൈന്യം. അറബ് സഖ്യസേനയുടെ പിന്തുണയോടെയായിരുന്നു ഇത്. നിലവില്‍ ഹൂതി നിയന്ത്രണത്തിലുള്ളവയില്‍ തന്ത്ര പ്രധാനമാണ് ഹുദൈദ. ഇതുവഴിയാണ് പ്രധാന ചരക്കു നീക്കം. ഇതിനരികിലെത്തിയിട്ടുണ്ട് യമന്‍ സൈന്യവും സഖ്യസേനയും. ഏറ്റുമുട്ടലുണ്ടായാല്‍ വന്‍ ആള്‍ നാശമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹുദൈദക്കരികില്‍ വന്‍ പരിശോധനയിലാണ് സൈന്യം. ഹൂതികളില്‍ നിന്ന് പിടിച്ചെടുത്ത മിസൈലുകള്‍ റിയാദിലെ വാര്‍ത്താ സമ്മേളനത്തില്‍ സഖ്യസേന പ്രദര്‍ശിപ്പിച്ചു. ഹൂതികളടക്കമുള്ളവരുമായി രാഷ്ട്രീയ പരിഹാരത്തിനുളള ശ്രമത്തിലാണ് സൈന്യം യമനിലെ ഏറ്റുമുട്ടല്‍ ചര്‍ച്ചയിലൂടെ അവസാനത്തിലേക്കെത്തുമോ എന്ന ആകാംക്ഷയിയിലാണ് അറബ് ലോകം.

Similar News