വർക്ക് സൈറ്റിൽനിന്ന് കേബിളും വയറും മോഷ്ടിച്ചു; ഒമാനിൽ അഞ്ച് ഏഷ്യൻ വംശജർ പിടിയിൽ

വൈദ്യുതി വിതരണ കമ്പനിയുടെ സൗത്ത് ബാത്തിന ഗവർണറേറ്റിലെ വർക്ക് സൈറ്റിൽനിന്ന് വസ്തുക്കൾ മോഷ്ടിച്ചുവെന്നാണ് കുറ്റം

Update: 2024-05-06 11:49 GMT
Advertising

മസ്‌കത്ത്: വർക്ക് സൈറ്റിൽനിന്ന് ഇലക്ട്രിക് കേബിളും വയറും മോഷ്ടിച്ചുവെന്ന കേസിൽ ഒമാനിൽ അഞ്ച് ഏഷ്യൻ വംശജർ പിടിയിൽ. വൈദ്യുതി വിതരണ കമ്പനിയുടെ സൗത്ത് ബാത്തിന ഗവർണറേറ്റിലെ വർക്ക് സൈറ്റിൽനിന്ന് വസ്തുക്കൾ മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയാക്കി വരുന്നതായി റോയൽ ഒമാൻ പൊലീസ് എക്‌സിൽ വ്യക്തമാക്കി.

ലഹരിവസ്തുക്കളുമായി ആറ് ഏഷ്യൻ വംശജർ ഒമാനിൽ പിടിയിൽ

ലഹരിവസ്തുക്കളുമായി ആറ് ഏഷ്യൻ വംശജർ ഒമാനിൽ പിടിയിൽ. ബുറൈമി ഗവർണറേറ്റ് പൊലീസിന്റെ നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്ട്മെന്റാണ് പ്രതികളെ പിടികൂടിയത്. കടത്താനും ദുരുപയോഗത്തിനുമായി കൈവശം വച്ച സൈക്കോട്രോപിക് ലഹരിവസ്തുക്കളുമായാണ് ഇവരെ പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് എക്‌സിൽ അറിയിച്ചു.

വീട്ടുമുറ്റത്തെ മോട്ടോർ സൈക്കിൾ കത്തിച്ചു; ഒമാനിൽ മൂന്നുപേർ പിടിയിൽ

ഒമാനിൽ സൗത്ത് ബാത്തിന ഗവർണറേറ്റിലെ ബർക വിലായത്തിൽ പൗരന്റെ മോട്ടോർ സൈക്കിൾ മനഃപൂർവം കത്തിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. മൂന്നുപേരെ പിടികൂടിയ വിവരം റോയൽ ഒമാൻ പൊലീസാണ് (ആർഒപി) എക്‌സിലൂടെ അറിയിച്ചത്‌.



Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News