ഗള്‍ഫ് മാധ്യമം’എജ്യൂകഫേ’ക്ക് തുടക്കമായി; റസൂല്‍ പൂക്കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു

രണ്ടുദിവസത്തെ മേള നാളെ സമാപിക്കും

Update: 2019-11-29 20:29 GMT
Advertising

ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ-കരിയര്‍ മേള 'എജ്യൂകഫേ'ക്ക് ദുബൈയില്‍ തുടക്കമായി. ദുബൈ മുഹൈസിന ഇന്ത്യന്‍ അക്കാദമി സ്കൂളില്‍ നടക്കുന്ന മേള ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ഉദ്ഘാടനം ചെയ്തു. ഗള്‍ഫിലെ ഏറ്റവും വലിയ ഇന്ത്യന്‍ വിദ്യാഭ്യാസ-കരിയര്‍ മാര്‍ഗനിര്‍ദേശക മേളയാണ് എജ്യൂകഫേ. ശബ്ദമിശ്രണരംഗത്ത് നേടിയ വിജയത്തിന്റെയും ഓസ്കാര്‍ നേട്ടത്തിന്റെയും വഴികള്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ചാണ് റസൂല്‍ പൂക്കുട്ടി മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

മാറുന്ന കാലത്തെ തൊഴില്‍ സാധ്യതകള്‍ക്കാണ് ഇത്തവണ എജ്യൂകഫേ ഊന്നല്‍ നല്‍കുന്നതെന്ന് ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ് പറഞ്ഞു.

വിവിധ മേഖലകളിലെ തൊഴില്‍ സാധ്യതകളെ പറ്റി പ്രമുഖര്‍ ക്ലാസെടുത്തു. ഉദ്ഘാടന ചടങ്ങില്‍ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വിദ്യാഭ്യാസ വിഭാഗം കോൺസുൽ പങ്കജ് ബോധ്കേ, എ.പി.എം.മുഹമ്മദ് ഹനീഷ് ഐഎഎസ്, ഡോ.ഗൾഫാർ പി. മുഹമ്മദലി, ഇറം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹ്മദ്, മീഡിയാ വൺ ഡയറക്ടർ അബുഅബ്ദുല്ല, സഫയർ എൻട്രൻസ് കോച്ചിങ് സെൻറർ ഡയറക്ടർ ഡോ. സുനിൽ കുമാർ, ആസ്റ്റർ ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. ഷർബാസ് ബിച്ചു, സ്മാർട്ട് ട്രാവൽ എം.ഡി അഫി അഹ്മദ്, ജെംസ് എജ്യൂകേഷൻ ഗ്രൂപ്പ് വൈസ് പ്രസിഡൻറ് മൈക്കൾ ഗുസ്ദർ, ഗൾഫ് മാധ്യമം മീഡിയാവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.കെ. മുഹമ്മദ് അസ്ലം എന്നിവർ സംബന്ധിച്ചു.

Full View
Tags:    

Similar News